കൊളംബോ: മുൻഗാമിയായ മഹിന്ദ രാജപക്സയെ പ്രധാനമന്ത്രിയായി നിയമിക്കാനുള്ള പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ നീക്കം ശ്രീലങ്കയിൽ വീണ്ടും കലാപമുണ്ടാക്കുമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്. വെള്ളിയാഴ്ചയാണ് നാടകീയ നീക്കങ്ങളിലൂടെ റനിൽ വിക്രമസിംഗെയെ പുറത്താക്കി രാജപക്സ പ്രധാനമന്ത്രിയായി അധികാരേമൽക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
മാസങ്ങളായി സിരിസേനയും വിക്രമസിംഗെയും തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. നിലവിലെ പ്രധാനമന്ത്രി മരണപ്പെട്ടാലോ രാജി രേഖാമൂലം നൽകിയാലോ പാർലമെൻറ് അവിശ്വാസപ്രമേയം പാസാക്കിയാലോ മാത്രമേ പ്രസിഡൻറിന് പുതിയ ആളെ ആ സ്ഥാനത്തേക്ക് നിയമിക്കാൻ അധികാരമുള്ളൂ.
ശ്രീലങ്കയിലെ മനുഷ്യാവകാശക്കുരുതികൾ ആവർത്തിക്കുമോയെന്ന ഭീതിയാണ് രാജപക്സയുടെ അട്ടിമറിനാടകത്തിലൂടെ ഉടലെടുത്തതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഏഷ്യ മേധാവി ബ്രാഡ് ആദംസ് വിമർശിച്ചു. നിലവിലെ ശ്രീലങ്കൻ സർക്കാർ യുദ്ധക്കുറ്റങ്ങൾക്കിരയായവർക്ക് നീതി നൽകുന്നതിൽ പരാജയപ്പെട്ടതാണ്. കീഴ്വഴക്കങ്ങൾ ലംഘിച്ച് അധികാരത്തിൽ തിരിച്ചുവരാൻ രാജപക്സ നടത്തുന്ന നീക്കങ്ങൾ അത്തരം മനുഷ്യാവകാശക്കുരുതികൾക്ക് ഇടവരുത്തും.
ആഭ്യന്തരയുദ്ധത്തിെൻറ അവസാനഘട്ടത്തിൽ സമാനതകളില്ലാത്ത കലാപങ്ങൾ നടത്തിയതിന് രാജപക്സ സർക്കാർ പ്രതിക്കൂട്ടിലാണ്. എൽ.ടി.ടി.ഇയുമായി ബന്ധമുണ്ടെന്നു സംശയിച്ച് നിരവധി നിരപരാധികളെ സർക്കാർ ജയിലിലടച്ചു. ക്രൂരമർദനമുറകളാണ് തടവറകളിൽ അവർ നേരിട്ടതെന്നും ആദംസ് ചൂണ്ടിക്കാട്ടി.
ഭരണഘടന അട്ടിമറിയെന്ന് ലങ്കൻ മാധ്യമങ്ങൾ
കൊളംബോ: ശ്രീലങ്കയിൽ മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സയുേടത് ഭരണഘടനാപരമായ അട്ടിമറിയെന്ന് മാധ്യമങ്ങൾ. തന്നെ പുറത്താക്കിയ നടപടി നിയമവിരുദ്ധവും ഭരണഘടനലംഘനവുമാണെന്ന് പ്രതികരിച്ച വിക്രമസിംഗെ പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
സൺഡേ മോണിങ് ഇംഗ്ലീഷ് വാരിക രാജപക്സയുടെയും സിരിസേനയുടെയും രാഷ്ട്രീയനാടകങ്ങളെ ഭരണഘടനാപരമായ അട്ടിമറിയെന്നാണ് വിശേഷിപ്പിച്ചത്. അധികാരത്തിലിരിക്കെ പ്രധാനമന്ത്രിയെ അട്ടിമറിച്ച് പുതിയ ഒരാൾ ചുമതലയേൽക്കുന്നത് ഭരണഘടനാപരമായ പ്രതിസന്ധിയിലേക്ക് നയിക്കും. സിരിസേനയും രാജപക്സയും തമ്മിലുള്ള നീക്കങ്ങൾ ഇരുവരുടെയും വിശ്വസ്തർ പോലും അറിഞ്ഞിരുന്നില്ലെന്ന് ദ സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.
നവംബർ 16 വരെ പാർലമെൻറ് നടപടികൾ മരവിപ്പിക്കുക വഴി പുതിയ പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം ലഭിച്ചിരിക്കയാണ്. രാജപക്സയുടെ സ്ഥാനാരോഹണം അംഗീകരിക്കാത്ത സൺഡേ ടൈംസ് വിക്രമസിംഗെയെ മുൻ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തില്ല. ഭരണഘടന അട്ടിമറിയെന്നാണ് സൺഡേ െഎലൻഡ് പത്രത്തിെൻറ എഡിറ്റോറിയൽ തലക്കെട്ട്.
രണ്ടു പ്രധാനമന്ത്രിമാർ അധികാരം കൈയാളുന്നത് രാഷ്ട്രീയ അരാജകത്വത്തിന് വഴിതെളിയിക്കുമെന്നും എഡിറ്റോറിയലിൽ വിലയിരുത്തുന്നു.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ശ്രീലങ്കയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പുറത്താക്കിയത് വിക്രമസിംഗെയുടെ ധിക്കാരം കാരണം–സിരിസേന
കൊളംബോ: പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് റനിൽ വിക്രമസിംഗെയെ പുറത്താക്കിയത് അദ്ദേഹത്തിെൻറ ധിക്കാരസ്വഭാവം മൂലമെന്ന് പ്രസിഡൻറ് മൈത്രിപാല സിരിസേന. ഭരണഘടനയുമായി യോജിച്ചുപോകുന്നയാളാണ് മുൻ പ്രസിഡൻറ് മഹിന്ദ രാജപക്സയെന്നും സിരിസേന പറഞ്ഞു. നാടകീയനീക്കങ്ങളിലൂടെ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടശേഷം ആദ്യമായാണ് സിരിസേന പരസ്യമായി പ്രതികരിക്കുന്നത്.
2015ൽ പ്രധാനമന്ത്രിയായി അധികാരേമറ്റതു മുതൽ ധിക്കാരസ്വഭാവത്തോടെയാണ് വിക്രമസിംഗെ പെരുമാറിയിരുന്നത്. സാധാരണക്കാരുടെ വികാരങ്ങളെക്കുറിച്ച് അദ്ദേഹം
ബോധവാനായിരുന്നില്ല. ഭരണം അഴിമതിയിൽ മുങ്ങിയതോടെ രാഷ്ട്രം പ്രതിസന്ധിയിലായെന്നും സിരിസേന ആരോപിച്ചു. തനിക്കെതിരായ വധഭീഷണിയെ വിക്രമസിംഗെ ലാഘവത്തോടെയാണ് കണ്ടത്.
അദ്ദേഹത്തിെൻറ അടുപ്പക്കാരനാണ് കേന്ദ്രബാങ്കിൽ തിരിമറി നടത്തി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നും സിരിസേന ആരോപിച്ചു.
ഇരുനേതാക്കളും തമ്മിൽ രാഷ്ട്രീയ, സാമ്പത്തികമുൾപ്പെടെ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.