പ്യോങ്യാങ്: അമേരിക്കയിെല പിതൃശൂന്യർക്കുള്ള സമ്മാനമാണ് ഉത്തരകൊറിയ വിക്ഷേപിച്ച ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ എന്ന് കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. അമേരിക്കക്കാരുെട ബോറടി മാറ്റാൻ ഇത്തരം സമ്മാനങ്ങൾ ഇടക്കിെട നൽകാമെന്നും കിം ജോങ് ഉൻ പറഞ്ഞു. ചൊവ്വാഴ്ച ജപ്പാൻ കടലിലേക്ക് വിജയകരമായി തൊടുത്ത മിസൈൽ വൻതോതിൽ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ്. ലോകത്തിലെ ഏത് ലക്ഷ്യസ്ഥാനത്തെയും തകർക്കാനാവുന്നതാണെന്നും ഉത്തര കൊറിയ അവകാശപ്പെട്ടു.
മിസൈൽ പരീക്ഷണം അറിഞ്ഞ ഉടൻ ഉത്തര കൊറിയൻ നേതാവ് ജീവിതത്തിൽ എന്തെങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടോ എന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പരിഹാസത്തോടെ ട്വീറ്റ് ചെയ്തിരുന്നു. ഉത്തരകൊറിയയുടെ വിഡ്ഢിത്തം എന്നത്തേക്കുമായി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും സ്വന്തം ജീവിതം കൊണ്ട് ആ മനുഷ്യന് മറ്റെന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്തൂ കൂടെയെന്നും ട്രംപ് ചോദിച്ചിരുന്നു.
യു.എൻ ഉപരോധം വകവെക്കാതെയുള്ള ഉത്തര കൊറിയയുടെ നീക്കം അമേരിക്കക്കും സഖ്യകക്ഷികൾകും പുതിയ ഭീഷണി ഉയർത്തുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും പറഞ്ഞു. മിസൈൽ പരീക്ഷണം നിർത്തിവെക്കാൻ െഎക്യരാഷ്ട്ര സഭ ഇടപെടണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു.
കിം ജോങ് ഉന്നിെൻറ സാന്നിധ്യത്തിലാണ് ഹ്വാസോങ് 14 എന്ന മിസൈൽ വിേക്ഷപിച്ചതെന്ന് അറിയിച്ച ഉത്തര കൊറിയൻ ടെലിവിഷൻ ഇതിെൻറ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 2,802 കിലോമീറ്റർ ഉയരത്തിലേക്ക് കുതിച്ച മിസൈൽ 933 കിലോമീറ്റർ സഞ്ചരിച്ചതായും 39 മിനിറ്റിനുള്ളിൽ ജപ്പാൻ കടലിലെ ലക്ഷ്യസ്ഥാനം തകർത്തതായും പൂർണ ആണവശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകൾ സ്വന്തമാക്കിയ രാജ്യമായി തങ്ങൾ മാറിയെന്നും ഉത്തര കൊറിയ അവകാശപ്പെട്ടു. അമേരിക്കൻ ആണവആക്രമണഭീഷണി അവസാനിപ്പിക്കാൻ ഇതോടെ സാധിച്ചു. 2500 കിലോമീറ്റർ ഉയരത്തിൽ കുതിച്ച മിസൈൽ 40 മിനിറ്റിൽ 900 കിലോമീറ്റർ സഞ്ചരിച്ച് ജപ്പാൻ കടലിലെ പ്രത്യേക സാമ്പത്തികമേഖലയിലാണ് പതിച്ചതെന്ന് ജപ്പാൻ പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.
#BREAKING North Korea's Kim says ICBM a "gift" to "American bastards": KCNA
— AFP news agency (@AFP) July 4, 2017
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.