ഡമസ്കസ്: സിറിയയിൽ വിമതരുടെ അവസാന ശക്തികേന്ദ്രമായ ഇദ്ലിബ് പ്രവിശ്യയിൽ സൈന്യത്തിെൻറ ആക്രമണം ഭയന്ന് നൂറുകണക്കിന് സിവിലിയന്മാർ പലായനം ചെയ്തു. ആഴ്ചകളായി മേഖലയിൽ റഷ്യൻപിന്തുണയുള്ള സൈന്യം തമ്പടിച്ചിരിക്കുകയാണ്.
ബുധനാഴ്ച റഷ്യൻ സൈന്യം ഇദ്ലിബിൽ വ്യോമാക്രമണം നടത്തിയിരുന്നു. തുടർന്നാണ് ആളുകൾ പലായനം തുടങ്ങിയത്. സർക്കാർ അധീന മേഖലയോട് ചേർന്നുകിടക്കുന്ന ഗ്രാമങ്ങളിൽ നിന്നാണ് കൂടുതലും പലായനമെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷകസംഘം റിപ്പോർട്ട് ചെയ്തു. അയൽപ്രവിശ്യയായ അലപ്പോ ലക്ഷ്യംവെച്ചാണ് ആളുകളുടെ കൂടുമാറ്റം.180 കുടുംബങ്ങളിൽനിന്നായി ആയിരത്തോളം പേർ ഒഴിഞ്ഞു.
ഇദ്ലിബിെൻറ ഭൂരിഭാഗവും അൽഖാഇദയുമായി ബന്ധമുണ്ടായിരുന ഹയാത് തഹ്രീറുൽ ശാമിെൻറ നിയന്ത്രണത്തിലാണ്. തുർക്കി പിന്തുണക്കുന്ന വിമതസംഘങ്ങളുടെ കൈയിലാണ് അവശേഷിക്കുന്ന ഭാഗം. എട്ടുലക്ഷത്തോളം പേർ ഇവിടെ അധിവസിക്കുന്നുണ്ടെന്നാണ് യു.എൻ കണക്ക്. ഇദ്ലിബിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വൻ ശക്തികൾ ഇടപെടണമെന്ന് യു.എൻ പ്രത്യേക പ്രതിനിധി സ്റ്റഫാൻ ഡി മിസ്തൂര ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.