ഹാഫിസ്​ സഇൗദിനെതിരെ ഇന്ത്യ തെളിവുകൾ നൽകിയില്ലെന്ന്​ പാക്​ പ്രധാനമന്ത്രി

ഇസ്​ലാമാബാദ്​: മുംബൈ ഭീകരാക്രമണത്തി​​െൻറ ആസൂത്രകൻ ഹാഫിസ്​ സഇൗദിനെതിരെ ഇന്ത്യ തെളിവുകൾ നൽകിയിട്ടില്ലെന്ന്​ പാക്​ പ്രധാനമന്ത്രി ശാഹിദ്​ ഖാഖാൻ അബ്ബാസി. എന്നാൽ, സഇൗദിനെതിരായ കേസുകൾ തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബർഗിന്​ നൽകിയ അഭിമുഖത്തിലാണ്​ അബ്ബാസി ഇക്കാര്യം വ്യക്​തമാക്കിയത്​.

മൂന്നു ജഡ്​ജിമാരടങ്ങുന്ന ബെഞ്ചാണ്​ സഇൗദിനെ ​തെളിവുകളില്ലെന്ന്​ ചൂണ്ടിക്കാട്ടി മോചിപ്പിച്ചത്​. തെളിവുകളുണ്ടെങ്കിൽ അന്താരാഷ്​ട്രതലത്തിൽ തന്നെ അദ്ദേഹത്തെ വിചാരണ ചെയ്യാം ^അദ്ദേഹം ചൂണ്ടിക്കാട്ടി. സഇൗദിനെതിരായ തെളിവുകൾ കൈമാറിയതായി ഇന്ത്യ പലവട്ടം വ്യക്​തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യമാണ്​ ഇപ്പോൾ പാക്​ പ്രധാനമന്ത്രി നിഷേധിച്ചിരിക്കുന്നത്​.

Tags:    
News Summary - If India has proof against Hafiz Saeed, it should fight case in an international court: Pak PM- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.