ഇന്ത്യക്കു മുന്നിൽ വ്യോമപാത പൂർണമായി അട​ക്കാൻ പാകിസ്​താൻ

ഇസ്​ലാമാബാദ്​: ഇന്ത്യക്കു മുന്നിൽ വ്യോമപാത പൂർണമായി അടക്കാൻ പാകിസ്​താൻ. അഫ്​ഗാനിസ്​താനുമായുള്ള വ്യാപാരത് തിന്​ ഇന്ത്യ ഉപയോഗിക്കുന്ന പാകിസ്​താ​​െൻറ കരമാർഗമുള്ള പാതകളും അടക്കുന്നത്​ സംബന്ധിച്ച്​ പ്രധാനമന്ത്രി ഇംറാൻ ഖാ​​െൻറ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിതല യോഗത്തിൽ തീരുമാനിക്കുമെന്ന്​ ശാസ്​ത്ര സാ​േങ്കതിക മന്ത്രി ഫവാദ്​ ചൗധരി പറഞ്ഞു.

ഇതി​​െൻറ നിയമപരമായ കാര്യങ്ങൾ പഠിച്ചുവരുകയാണ്​. മോദി തുടങ്ങിവെച്ചത്​ തങ്ങൾ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടർന്നാണ്​ പാകിസ്​താൻ ആദ്യം വ്യോമപാത അടച്ചത്​. പിന്നീട്​ ഇത്​ തുറന്നുകൊടുത്തു. ജമ്മു-കശ്​മീരി​​െൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന്​ ഇന്ത്യയുമായി വ്യാപാരം അവസാനിപ്പിച്ച പാകിസ്​താൻ ട്രെയിൻ, ബസ്​ ഗതാഗതവും നിർത്തിവെച്ചിരിക്കുകയാണ്​

Tags:    
News Summary - Imran Khan Considering Total Closure Of Air Space To India-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.