ബെയ്ജിങ്: യു.എൻ രക്ഷാസമതിയിൽ ജയ്ശെ മുഹമ്മദ് തലവൻ മസ്ഉൗദ് അസ്ഹറിനെ ആഗോ ള ഭീകരപ്പട്ടികയിൽ പെടുത്താനുള്ള ശ്രമം നാലാംതവണയും പരാജയപ്പെടുത്തിയ നടപടിക്ക ് ന്യായീകരണവുമായി ചൈന.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനായി ചർച്ച നടത്താൻ ഇരുകക്ഷികൾക്കും വേണ്ടത്ര സമയം ലഭിക്കാൻ ഇതുമൂലം കഴിയുമെന്നാണ് ചൈനയുടെ വാദം. കശ്മീർ വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തവും സുസ്ഥിരവുമാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ലു കാങ് വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ പരിഹാരം മാത്രമേ ശാശ്വതമായി നിലനിൽക്കുകയുള്ളു. വിഷയം രമ്യമായി പരിഹരിക്കുന്നതിനു ഇരുരാജ്യങ്ങളുമായി ചർച്ചക്ക് ചൈന തയാറാണെന്നും അദ്ദേഹം പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന് ദിവസങ്ങൾക്കു ശേഷം െഫബ്രുവരി 27നാണ് ഫ്രാൻസ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾ ചേർന്നാണ് മസ്ഉൗദ് അസ്ഹറിെനതിരെ പ്രമേയം കൊണ്ടുവന്നത്. ഇതാണ് കഴിഞ്ഞ ദിവസം നടന്ന വോെട്ടടുപ്പിൽ ചൈന പരാജയപ്പെടുത്തിയത്. ചൈനയുടെ നീക്കത്തിൽ ഇന്ത്യ നിരാശ പ്രകടിപ്പിച്ചിരുന്നു. 10 വർഷത്തിനിടെ നാലാംതവണയാണ് മസ്ഉൗദിനെ ഭീകരപ്പട്ടികയിൽപെടുത്താനുള്ള ശ്രമം ചൈന തടയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.