ന്യൂഡൽഹി: ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ ഇന്ത്യ അപലപിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് പിന്തിരിയണമെന്നും കൊറിയൻ മേഖലയിൽ സമാധാനം നിലനിർത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഞായറാഴ്ച ഉത്തര കൊറിയ മാരകശേഷിയുള്ള ആണവ പരീക്ഷണം നടത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൽ ഘടിപ്പിക്കാവുന്ന ഹൈഡ്രജൻ ബോംബാണ് വികസിപ്പിച്ചതെന്നാണ് നിഗമനം. അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണ് ഉത്തര കൊറിയ നടത്തുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.