ഇസ്ലാമാബാദ്: ദക്ഷിണേഷ്യയിലെ സുസ്ഥിര സമാധാനത്തിന് ഇന്ത്യ വിലങ്ങുതടിയായെന്ന് പാക് പ്രസിഡൻറ് മംനൂൻ ഹുസൈൻ. ഉപഭൂഖണ്ഡത്തിെൻറ വിഭജനം സംബന്ധിച്ച പൂർത്തിയാവാത്ത അജണ്ടയാണ് കശ്മീർ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻറിലെ സംയുക്ത സമ്മേളനം അഭിസംബോധന ചെയ്യവേയാണ് ഹുസൈൻ ഇന്ത്യക്കെതിരെ അഭിപ്രായം പ്രകടിപ്പിച്ചത്.
പാകിസ്താെൻറ സമാധാന ശ്രമങ്ങൾക്ക് മാതൃകാപരമായി പ്രതികരിക്കുന്നതിനു പകരം ഇന്ത്യ കുൽഭൂഷൺ ജാദവിനെയും ഭീകരരെയും മറ്റു ചാരന്മാരെയും അയക്കുകയായിരുന്നു എന്ന് ഹുസൈൻ കുറ്റപ്പെടുത്തി. കശ്മീർ പ്രശ്നം, കുൽഭൂഷൺ ജാദവ് കേസ് എന്നീ സംഭവങ്ങളെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.