സോൾ: തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യയും ദക്ഷിണകൊറിയയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ് ര മോദിയും ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂണ്‍ ജെ ഇന്നുമായി നടത്തിയ ചർച്ചയിലാണ് തീവ്രവാദത്തിനെതിരെ കൈകോർക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച മൂൺ ജെ തീവ്രവാദത്തെ നേരിടാൻ ഇന്ത്യയെ പിന്തുണക ്കുമെന്ന് അറിയിച്ചതായി പ്രധാനമന്ത്രി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ന് പുലർച്ചെയാണ് മോദി ദക്ഷിണ കൊറിയയിലെത്തിയത്. പ്രധാനമന്ത്രിയുടെ ദ്വിദിന കൊറിയ സന്ദർശനത്തിൽ പ്രതിരോധമാണ് പ്രധാന വിഷയമാവുക. നയതന്ത്ര- പ്രതിരോധ മേഖലയിലെ ബന്ധമാണ് ഇരു രാജ്യങ്ങളുടെയും സൗഹൃദം വളരാനിടയാക്കിയത്. സൗത്ത് കൊറിയ നിർമിച്ച കെ -9 വജ്ര തോക്കുകൾ ഇന്ത്യൻ ആർമി ഉപയോഗിക്കുന്നത് അതിെൻറ തെളിവാണെന്നും മോദി പറഞ്ഞു.
2015ന് ശേഷം ഇത് രണ്ടാം തവണയാണ് മോദി ദക്ഷിണ കൊറിയയിലെത്തുന്നത്.ദക്ഷിണ കൊറിയൻ സന്ദർശനത്തിെൻറ ഭാഗമായി ഉഭയക്ഷി ചർച്ചകളിൽ പങ്കെടുക്കുന്നതിന് പുറമെ, മഹാത്മാഗാന്ധിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്യും. കൂടാതെ കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട സിയോൾ സമാധാന പുരസ്ക്കാരവും ഏറ്റുവാങ്ങുന്ന മോദി, ദക്ഷിണ കൊറിയയിലുള്ള ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.