ജെറൂസലം: ഇന്ത്യൻ വംശജനായ ജൂതന് ഇസ്രായേലിൽ മർദനം. മണിപ്പൂരിലെ ബ്നേയ് മെനാഷെ സമൂഹത്തിൽ നിന്നുള്ള ആം ഷാലെം സിങ ്‌സൺ (28)എന്നയാൾക്കാണ് മർദനമേറ്റത്. ചൈനക്കാരനെന്ന് ആരോപിച്ച് ‘കൊറോണ..കൊറോണ’ എന്ന് അലറിക്കൊണ്ടായി രുന്നു രണ്ട് പേർ ചേർന്ന് ഇയാളെ മർദിച്ചത്. ഇസ്രായേലിലെ ടിബീരിയാസ് നഗരത്തിൽ ശനിയാഴ്ചയായിരുന്നു വംശീയാതിക്രമം.
നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ ഷാലെം സിങ്‌സനെ പോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചാനൽ 13 റിപ്പോർട്ട് ചെയ്തു. താൻ ചൈനക്കാരനല്ലെന്നും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്നും അക്രമികളോട് പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ലെന്ന് സിങ്‌സൺ പൊലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മൂന്ന് വർഷം മുമ്പാണ് സിങ്‌സൺ കുടുംബത്തോടൊപ്പം ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയത്. സംഭവത്തിന് സാക്ഷികളാരും ഉണ്ടായിരുന്നില്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.