ഇസ്ലാമാബാദ്: പാക് യുവാവിനെ വിവാഹം കഴിച്ച ഇന്ത്യൻ യുവതി ഉസ്മ (20) ഡൽഹിയിലേക്കുള്ള മടക്കയാത്രയിൽ സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദ് കോടതിയിൽ. സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് പാകിസ്താനിലെ ഇന്ത്യൻ ൈഹകമീഷനെയും അവർ സമീപിച്ചിരുന്നു. അഭിഭാഷകൻ മാലിക് ഷാ നവാസ് നൂൺ ആണ് ഉസ്മക്കു വേണ്ടി ഇന്ത്യൻ ഹൈകമീഷൻ പിയൂഷ് സിങ്ങിന് അപേക്ഷ സമർപ്പിച്ചത്. യാത്രരേഖകളുടെ പകർപ്പുകൾ നൽകണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു വയസ്സുകാരിയായ മകൾ ഫലക്ക് അസുഖമാണെന്നും ഉടൻ കാണണമെന്നും ഉസ്മ അവകാശപ്പെട്ടു.
പാകിസ്താൻകാരനായ ഭർത്താവ് താഹിർ അലി തെൻറ യാത്രരേഖകൾ കൈക്കലാക്കിയതായി അവർ ആരോപിച്ചിരുന്നു. സഹായമഭ്യർഥിച്ചെത്തിയ ഉസ്മ ഡൽഹിയിലേക്ക് മടങ്ങുന്നതിനുമുമ്പ് ഇന്ത്യൻ ഹൈകമീഷൻ ഒാഫിസിൽനിന്ന് പുറത്തുപോകാൻ വിസമ്മതിച്ചിരുന്നു. പൊലീസിൽ മൊഴി നൽകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹിതനും നാലു കുട്ടികളുടെ പിതാവുമായ താഹിർ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ഉസ്മ പറഞ്ഞു.
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നു. താഹിർ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ഉസ്മ പറഞ്ഞു. താഹിറിനെ വിവാഹം ചെയ്യാനല്ല മറിച്ച്, തെൻറ ബന്ധുക്കളെ കാണാനാണ് പാകിസ്താനിലേക്കു വന്നതെന്ന് അവർ മജിസ്േട്രറ്റിനു മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, തന്നെക്കുറിച്ച് എല്ലാ വിവരങ്ങളും ഉസ്മയോട് പറഞ്ഞിരുന്നുവെന്നാണ് താഹിറിെൻറ വാദം. ഇൗ മാസം ഒന്നിനാണ് ഉസ്മ പാകിസ്താനിലെത്തിത്. മേയ് മൂന്നിന് താഹിറുമായുള്ള വിവാഹവും നടന്നു. മലേഷ്യയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. തെറ്റിദ്ധാരണകൾ മാറ്റാൻ ഭാര്യയുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് താഹിർ വ്യാഴാഴ്ച ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.