ഇ​ന്തോനേഷ്യയിൽ തീപ്പെട്ടി നിർമാണ ശാലയിൽ തീപിടിത്തം; 30 മരണം

ജകാർത്ത: ഇന്തോനേഷ്യയിൽ തീപ്പെട്ടിക്കൊള്ളി നിർമിക്കുന്ന വീടിന്​ തീപിടിച്ച്​ കുട്ടികളടക്കം 30 പേർ മരിച്ചു. വട ക്കൻ സുമാത്രയിലെ ബിൻജായിലാണ്​ സംഭവം. തീപിടിത്തത്തി​​െൻറ കാരണം വ്യക്തമല്ല. സ്​ത്രീതൊഴിലാളികൾ പതിവായി കുട്ടികളെയും നിർമാണ​ശാലയിലേക്ക്​ ​െകാണ്ടുവരാറുണ്ടെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. പല ശരീരങ്ങളും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞതായി പ്രാദേശിക അധികൃതർ അറിയിച്ചു. മൂന്നുപേർക്കു മാത്രമേ സംഭവസ്​ഥലത്തുനിന്ന്​ രക്ഷപ്പെടാനായുള്ളൂ. അപകടസമയത്ത്​ എത്രപേർ വീടിനകത്തുണ്ടായിരുന്നുവെന്ന്​ വ്യക്തമല്ല
Tags:    
News Summary - Indonesia fire at least 30 killed -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.