ജകാർത്ത: അനക് ക്രാകത്തുവ അഗ്നിപർവതത്തിൽനിന്ന് ചാരവും പുകയും വമിക്കുന്നതിനാൽ ഇന് തോനേഷ്യയിൽ സൂനാമി ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് അധികൃതരുടെ നിർദേശം. ഭൂചലന സാധ്യതയുള്ള മേഖലയിൽനിന്ന് മാറിതാമസിക്കാനും ആവശ്യപ്പ െട്ടിട്ടുണ്ട്. സുണ്ട കടലിടുക്കിലെ അനക് ക്രാകത്തൂവക്കു ചുറ്റുമുള്ള ഭാഗത്ത് ശക്തമാ യ സൂനാമിക്ക് സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ-ഭൂചലന-ഭൗമശാസ്ത്ര വിഭാഗം മേധാവികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇൗ ഭാഗത്ത് ശക്തമായ മഴ തുടരുകയാണ്. കടലിൽ കൂറ്റൻ തിരമാലകളും രൂപപ്പെട്ടിട്ടുണ്ട്.
അനക് സ്ഥിതി ചെയ്യുന്ന മേഖലകളുടെ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സൂനാമി നിരീക്ഷണത്തിനും മുന്നറിയിപ്പിനും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്തോനേഷ്യൻ സർക്കാർ. ഉടൻതന്നെ ഇത്തരം സംവിധാനങ്ങൾ കടലിലും തീരത്തും സ്ഥാപിക്കും. നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന തിരിച്ചറിവിനെ തുടർന്നാണിത്. സുമാത്ര, ജാവ ദ്വീപുകൾ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടപരീക്ഷണം. തിരമാലകളുടെ ചലനം നിരീക്ഷിച്ചായിരിക്കും പ്രവർത്തനം. ഞായറാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 430 ആയി. 159 പേരെ കുറച്ച് ഒരു വിവരവുമില്ല. 1500 ലേറെ പേർക്ക് പരിക്കേൽക്കുകയും 21,991 ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു.
305 മീറ്റർ ഉയരമുള്ള അഗ്നിപർവത ദ്വീപിെൻറ ഏതാണ്ട് 222ഏക്കർ പ്രദേശം ഇടിഞ്ഞു താണതോടെയാണ് സൂനാമിയുണ്ടായത്. ദ്വീപിെൻറ പല ഭാഗങ്ങളും ഏതുനിമിഷവും ഇടിഞ്ഞുതാഴാവുന്ന അവസ്ഥയിലാണ്. അപകട മേഖലയിൽ നിന്ന് 20,000ത്തോളം പേരെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി. തീരത്തു നിന്ന് രണ്ടു കി.മി മേഖലയിൽ ആരെയും പ്രവേശിപ്പിക്കുന്നില്ല.
ഒറ്റപ്പെട്ട ദ്വീപുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അതിനാൽ കുടിവെള്ളവും ഭക്ഷണസാധനങ്ങളും എത്തിക്കാൻ തടസ്സം നേരിടുന്നു. റോഡുകളും പാലങ്ങളും തകർന്നതിനാൽ ഡ്രോണുകൾ അയച്ചാണ് തിരച്ചിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.