10 അ​ടി ഉ​യ​ര​ത്തി​ൽ ആ​ഞ്ഞ​ടി​ച്ച്​ തി​ര​മാ​ല​ക​ൾ

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ല​വേ​സി പ്ര​വി​ശ്യ ത​ല​സ്​​ഥാ​ന​മാ​യ പ​ലു​വി​ൽ സൂ​നാ​മി​യെ തു​ട​ർ​ന്ന്​ വീ​ശി​യ​ടി​ച്ച​ത്​ 10 അ​ടി ഉ​യ​ര​ത്തി​ലു​ള്ള കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ. ഒ​റ്റ​നി​ല കെ​ടി​ട​ത്തി​​​െൻറ ഉ​യ​ര​ത്തി​ലു​ള്ള തി​ര​മാ​ല​ക​ളാ​ണ്​ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്. നി​ര​വ​ധി വീ​ടു​ക​ൾ ഒ​ഴു​കി​പ്പോ​യി. ഒ​രു​പാ​ടു​പേ​രെ കാ​ണാ​താ​യി. മേ​ഖ​ല​യി​ലേ​ക്കു​ള്ള വാ​ർ​ത്ത​വി​നി​മ​യ ബ​ന്ധം ത​ക​രാ​റി​ലാ​യ​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു​മി​ല്ല. ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കൂ​റ്റ​ൻ തി​ര​മാ​ല​ക​ളു​ടെ​യും ജ​നം പ​രി​ഭ്രാ​ന്ത​രാ​യി ഒാ​ടു​ന്ന​തി​​​െൻറ ദൃ​ശ്യ​ങ്ങ​ളാ​ണു​ള്ള​ത്.

2004 ഡി​സം​ബ​റി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​​ത്ര ദ്വീ​പി​ലെ ആ​ച്ചെ​ പ്ര​വി​ശ്യ​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ൽ ര​ണ്ടു​ല​ക്ഷ​ത്തി​ന​ടു​ത്ത്​ ആ​ളു​ക​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. അ​തി​ൽ കൂ​ടു​ത​ലും ആ​ച്ചെ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു. മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​ണ​ത്.

Tags:    
News Summary - Indonesian quake, tsunami kills hundreds- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.