തെഹ്റാൻ: അമേരിക്കൻ രഹസ്യാേന്വഷണ ഏജൻസിയായ സി.െഎ.എ പുറത്തുവിട്ട ഉസാമരേഖകൾ ഇറാൻ തള്ളി. ഇറാന് അൽഖാഇദയുമായി ബന്ധമുണ്ടായിരുന്നെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് തള്ളിയത്. സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിൽ അമേരിക്കയുടെ സുഹൃത്തുക്കൾക്കുള്ള പങ്ക് മായ്ച്ചുകളയാൻ ഇൗ വ്യാജ അൽഖാഇദ രേഖകൾക്ക് സാധിക്കില്ലെന്ന് ശരീഫ് പറഞ്ഞു.
ഇറാനുവേണ്ടി സൗദിയടക്കമുള്ള ഗൾഫ്മേഖലയിലെ അമേരിക്കൻ താൽപര്യങ്ങൾ ആക്രമിക്കാൻ അൽഖാഇദ പദ്ധതിയിട്ടിരുന്നുവെന്നാണ് സി.െഎ.എ പുറത്തുവിട്ട രേഖയിൽ പറയുന്നത്. പണം, ആയുധം, ലബനാനിലെ ഹിസ്ബുല്ല ക്യാമ്പിൽ പരിശീലനം എന്നിവയായിരുന്നത്രെ അതിനുപകരം ഇറാൻ വാഗ്ദാനം ചെയ്തത്.
ഇറാനെതിരെ കൂടുതൽ നടപടിക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് സി.െഎ.എയുടെ പുതിയ വെളിപ്പെടുത്തൽ.
ഇറാന് മേലുള്ള സമ്മർദം ശക്തമാക്കാനുള്ള തന്ത്രത്തിെൻറ ഭാഗമാണ് രേഖകൾ തിരഞ്ഞുപിടിച്ച് പുറത്തുവിടുന്നതിന് പിന്നിലെന്ന് വാർത്തഏജൻസി ഫാർസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.