തെഹ്റാൻ: അമേരിക്കൻ ചാരസംഘടനയായ സി.ഐ.എക്ക് വേണ്ടി ചാരവൃത്തി നടത്തിയ ഇറാൻ പ്രതിരോധ വകുപ്പ് മുൻ ഉദ്യോഗസ്ഥനെ തൂക് കിലേറ്റി. ജലാൽ ഹാജിസവാറിനെ കഴിഞ്ഞ ആഴ്ച തെഹ്റാനിലെ ജയിലിൽ തൂക്കിലേറ്റിയതായി ഇറാൻ സ്റ്റേറ്റ് ടിവിയാണ് റിപ്പോർട്ട് ചെയ്തത്.
ചാരവൃത്തിക്ക് ഉപയോഗിച്ച ഉപകരണം ജലാലിന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ചാരവൃത്തി കേസിൽ ജലാലിന്‍റെ ഭാര്യയെ 15 വർഷം തടവിന് കോടതി ശിക്ഷിച്ചിട്ടുണ്ട്.
യു.എസ്, ഇസ്രയേൽ അടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് ശിക്ഷാ നടപടിയെന്ന് ഇറാൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
2016ൽ യു.എസിന് വേണ്ടി ചാരവൃത്തി നടത്തിയ ആണവ ശാസ്ത്രജ്ഞനെ ഇറാൻ തൂക്കിലേറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.