തെഹ്റാൻ: 2015ൽ വൻശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവകരാറിൽ കൂടുതൽ ഒത്തുതീർപ്പിനില്ലെന്ന് ഇറാൻ. രാജ്യത്തിെൻറ ആണവ പദ്ധതിയിൽ ചർച്ചവേണമെന്ന ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു ഇറാൻ വിദേശകാര്യ വക്താവ് ബഹ്റാം ഖാസിമി.
മിസൈൽ പദ്ധതി ഇറാെൻറ പ്രതിരോധ ആവശ്യത്തിനുള്ളതാണെന്നും അക്കാര്യം ആണവ കരാറിെൻറ ഭാഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച യമനിൽനിന്ന് സൗദി അറേബ്യയിലേക്ക് മിസൈൽ തൊടുത്തതിന് പിന്നിൽ ഇറാനാണെന്ന ആരോപണം ഉയർന്നിരുന്നു. ഇൗ സംഭവത്തോട് പ്രതികരിക്കവെയാണ് ഇറാെൻറ ബാലിസ്റ്റിക് മിസൈൽ പദ്ധതിയിൽ ചർച്ചവേണമെന്ന് മാക്രോൺ ആവശ്യപ്പെട്ടത്.
വിഷയത്തിൽ ഇറാെൻറ നിലപാട് ഫ്രാൻസിനെ അറിയിച്ചിട്ടുണ്ടെന്ന് ഖാസിമി പറഞ്ഞു.യമനിൽനിന്ന് ഹൂതി വിമതർ തൊടുത്ത മിസൈൽ ഇറാൻ നൽകിയതാണെന്ന് യു.എസ് ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം ഇറാൻ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.