തെഹ്റാൻ: സിറിയയിലെ തങ്ങളുടെ ആയുധകേന്ദ്രങ്ങൾ തകർത്തുവെന്ന ഇസ്രായേലിെൻറ അവകാശവാദം കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്ന് ഇറാൻ. ജൂലാൻ കുന്നുകളിലെ ഇസ്രായേലിെൻറ അധീനമേഖലയെ ലക്ഷ്യം വെച്ച് ഇറാൻ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഇറാെൻറ സൈനിക കേന്ദ്രങ്ങൾ തകർത്തത്.
ഇരുരാജ്യങ്ങളും നേർക്കുനേരായി നടത്തിയ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. സിറിയയിലെ സൈനിക േകന്ദ്രങ്ങൾ തകർത്തുവെന്നത് ഇസ്രായേലിെൻറ സൃഷ്ടിയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇത്തരത്തിലുള്ള വ്യാജ അവകാശവാദങ്ങളെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ജൂലാൻ കുന്നുകളിലേക്ക് 20 തവണ റോക്കറ്റുകൾ തൊടുത്തെന്നാണ് ഇസ്രായേലിെൻറ ആരോപണം. അതിനു മറുപടിയായി സിറിയയിലെ നിരവധി സൈനിക താവളങ്ങൾ തകർത്തതായും അവർ പറഞ്ഞു. ആക്രമണം ഫലപ്രദമായി ചെറുത്തതായും എന്നാൽ, റഡാർ ഇൻസ്റ്റലേഷനും ആയുധസംഭരണകേന്ദ്രവും തകർന്നതായും സിറിയൻ സർക്കാർ മാധ്യമം റിപ്പോർട്ട് ചെയ്തു. സിറിയയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിൽ ലോകം മൗനം പാലിക്കുന്നതിൽ ഇറാൻ ദേശീയമാധ്യമമായ ഖ്വാസം അതൃപ്തി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.