തെഹ്റാൻ: യു.എസിനെ വെല്ലുവിളിച്ച് മധ്യദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇറാൻ. മിസൈൽ പരീക്ഷണങ്ങൾക്കെതിരെ യു.എസ് നൽകിയ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഇറാെൻറ പരീക്ഷണം. വിലക്കുകൾ ലംഘിച്ചാൽ ഇറാനുമായുള്ള ആണവകരാർ റദ്ദാക്കുമെന്നാണ് യു.എസിെൻറ ഭീഷണി.
ഖുറംഷഹർ മിസൈൽ വിജയകരമായി പരീക്ഷിക്കുന്നതിെൻറ ദൃശ്യങ്ങൾ ഇറാൻ ദേശീയ ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്തു. വലിയ സൈനിക പരേഡിെൻറ ദൃശ്യങ്ങളുടെ അകമ്പടിയോടെയാണ് മിസൈൽ പരീക്ഷണം സംപ്രേഷണം ചെയ്തത്.ആണവായുധങ്ങൾ വഹിച്ച് 2000 കിലോമീറ്റേറാളം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് മിസൈൽ എന്നാണ് റിപ്പോർട്ട്. പ്രതിരോധത്തിെൻറ ഭാഗമായാണ് മിസൈൽ പരീക്ഷണമെന്ന് ഇറാൻ അവകാശപ്പെട്ടു. ഭാവിയിലും ഇതു തുടരും.
മിസൈൽ പരീക്ഷണത്തിന് മറ്റൊരു രാജ്യത്തിെൻറ അനുമതി തേടേണ്ട ആവശ്യമില്ലെന്നും ഇറാൻ പ്രതിരോധമന്ത്രി ആമിർ ഹത്മി വ്യക്തമാക്കി. മധ്യദൂര മിസൈലുകളാണ് ഇറാൻ പരീക്ഷിക്കുന്നതെങ്കിലും ഇസ്രായേലിലും യു.എസ് നാവികത്താവളത്തിലും എത്താനുള്ള ശേഷിയുണ്ട് അവക്ക്. െഎക്യരാഷ്ട്രസഭയിൽ ഇറാനെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ശക്തമായി പ്രതികരിച്ചിരുന്നു. പേരെടുത്തു പരാമർശിക്കാതെ, പശ്ചിമേഷ്യയിൽ രക്തം ചിന്തി സംഘർഷവും ഭീതിയും വിതക്കുകയാണ് ഒരു തെമ്മാടി രാഷ്ട്രമെന്നായിരുന്നു ട്രംപിെൻറ വിമർശനം. ഇറാൻ മുമ്പ് മിസൈൽ പരീക്ഷണം നടത്തിയപ്പോഴൊക്കെ ആണവകരാർ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ച് ഉപരോധ നടപടികളുമായി യു.എസ് പിന്നാലെെയത്തി.
ഇക്കഴിഞ്ഞ ജൂലൈയിൽ ഇറാൻ നടത്തിയ ഉപഗ്രഹ വിക്ഷേപണത്തിനെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ, മിസൈൽ പരീക്ഷണങ്ങൾ നിർബാധം തുടരുമെന്നു വ്യക്തമാക്കി ഇറാൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സൈനിക പരേഡിനിടെ 70 വർഷമായി അർബുദംപോലെ തങ്ങളുടെ പ്രാദേശിക മേഖലകളിൽ കുഴപ്പം സൃഷ്ടിക്കുന്നതിനായി സയണിസ്റ്റ് രാജ്യം (ഇസ്രായേൽ) ആയുധ വിൽപന വർധിപ്പിക്കുകയാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ആരോപിച്ചിരുന്നു. മിസൈൽ പരീക്ഷണംപോലെ ഇറാൻ ബഹിരാകാശ ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.