തെഹ്റാൻ: യു.എസ് ഉപരോധത്തെ മറികടക്കാൻ സ്വകാര്യ കമ്പനികൾക്ക് ക്രൂഡ് ഒായിൽ കയറ്റുമതിക്ക് അനുമതി നൽകുമെന്ന് ഇറാൻ. ഉപരോധം ശക്തമാക്കാൻ യു.എസ് നടപടികൾ ആരംഭിച്ചതോടെയാണ് ഇറാൻ പുതിയവഴികൾ തേടാൻ ആരംഭിച്ചത്. ക്രൂഡ് ഒായിൽ സുതാര്യമായ വഴികളിലൂടെ സ്വകാര്യമേഖല വഴി കയറ്റുമതിെചയ്യാൻ അനുമതി നൽകുമെന്ന് ഇറാൻ പ്രഥമ വൈസ് പ്രസിഡൻറ് ഇസ്ഹാഖ് ജഹാൻഗീരി പറഞ്ഞു.
തെഹ്റാനിൽ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇറാെൻറ എണ്ണവ്യാപാരം തകർക്കാനുള്ള യു.എസ് ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ആസൂത്രണം നടത്തിവരുകയാണ്. ദൈവ സഹായമുണ്ടെങ്കിൽ ആവശ്യമുള്ള എണ്ണ വിൽക്കാൻ നമുക്കു കഴിയും. അന്താരാഷ്ട്ര എണ്ണ വിപണിയിൽ ഇറാെൻറ സ്ഥാനം ൈകയടക്കാൻ ഒപെക് രാജ്യങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കഴിഞ്ഞദിവസം യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. നവംബറോടെ ഇറക്കുമതി അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന കഴിഞ്ഞാൽ ഇറാനിൽനിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി െചയ്യുന്നത് ഇന്ത്യയാണ്. യു.എസ് ഭീഷണിയെ തുടർന്ന് ഇന്ത്യ ഇറക്കുമതി കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.