തെഹ്റാൻ: ഇറാൻ ഒരു രാജ്യത്തോടും യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രസിഡൻറ് ഹസൻ റ ൂഹാനി. ഇറാെൻറ ഭീഷണി ചെറുക്കാൻ പശ്ചിമേഷ്യയിലേക്ക് യു.എസ് വീണ്ടും സൈന്യത്തെ അയച് ചുവെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു റൂഹാനി. അന്താരാഷ്ട്ര കാര്യങ്ങളിൽ ഒട്ടും പരിചയമില്ലാത്ത ആളാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇറാനെ ഒറ്റപ്പെടുത്താനുള്ള യു.എസിെൻറ ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
യു.എസ് സമ്മർദങ്ങളുടെ പശ്ചാത്തലത്തിൽ ലോക വൻശക്തികളുമായി ഒപ്പുവെച്ച ആണവകരാർ നിർദേശിക്കുന്ന പരിധിയിൽ കൂടുതൽ യുറേനിയം സംഭരിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു.
കരാർ പ്രകാരം 330 കിലോ യുറേനിയം മാത്രമേ ഇറാന് സംഭരിക്കാൻ അനുവാദമുള്ളൂ. പരിധിയിലേറെ യുറേനിയം സമ്പുഷ്ടീകരിച്ചാൽ ൈചന, റഷ്യ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ ശക്തികളും ഇറാനെതിരെ തിരിയും. പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിടരുതെന്ന് ചൈന ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. യു.എസും ഇറാനും സംയമനം പാലിക്കണമെന്ന് റഷ്യയും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.