തെഹ്റാൻ: പശ്ചിമേഷ്യയിൽ എതിരാളികളുടെ ദൗർബല്യം മുതലെടുത്ത് ശക്തിപ്രകടനം തുടരുന്ന ഇറാൻ, യു.എസിന് കരുത്തുറ്റ എതിരാളിയാണോ? അങ്ങനെ പ്രചരിപ്പിക്കാനാണ് യു.എസിന് ഇഷ്ടമെങ്കിലും കണക്കുകൾ സംസാരിക്കുന്നത് നേരെ തിരിച്ച്. 35,000 കോടി ഡോളറാണ് ഇറാെൻറ മൊത്ത വാർഷിക ഉൽപാദനം- യു.എസ് ജി.ഡി.പിയുടെ ആറു ദിവസത്തേതിനുമാത്രം തുല്യം. ഇറാൻ പ്രതിരോധ ബജറ്റ് 2,000 കോടി ഡോളറിെൻറത്- പെൻറഗൺ ബജറ്റിെൻറ എട്ടു ദിവസത്തേതിന് സമമായ തുക.
സമുദ്രാന്തര ശേഷിയുള്ള നാവിക സേനയും ഇറാന് അന്യം. അമേരിക്കയുടെതാകട്ടെ, തുല്യതയില്ലാത്തത്ര കേമം, ലോകോത്തരം. 300ഓളം വിമാനങ്ങളും ഹെലികോപ്ടറുകളുമടങ്ങുന്ന ഇറാൻ വ്യോമസേനയെ കാര്യമായി കരുത്താക്കുന്നത് റഷ്യ കൈമാറിയ മിഗ് വിമാനങ്ങളും പഴയ ഷാ ഭരണകാലത്തെ യു.എസ് നിർമിത എഫ് വിമാനങ്ങളുമാണ്. യൂറോപ്പിൽനിന്നും ചൈനയിൽനിന്നും വാങ്ങിയ ചിലതു കൂടിയുണ്ട്- ഇവയാകട്ടെ, ഒട്ടും പ്രഹരശേഷിയില്ലാത്തത്.
ഉത്തര കൊറിയയെപ്പോലെ, ഇടക്ക് പരീക്ഷിച്ച് വലിയ വാർത്തയാകാറുള്ള ഇറാൻ ബാലിസ്റ്റിക് മിസൈലുകളാണ് മറ്റൊന്ന്. ഇവയിൽ പരമാവധി ശേഷി അവകാശപ്പെടുന്ന സൂമറിന് 2,500 കിലോമീറ്ററാണ് ദൂരപരിധി. യു.എസിൽ പോയിട്ട്, പരിസരത്തുപോലും ആക്രമണത്തിന് ശേഷിയില്ലാത്തത്.
മറുവശത്ത്, സദ്ദാമിനെ വധിച്ച് വർഷങ്ങളായിട്ടും, മേഖലയിൽമാത്രം യു.എസിന് 30,000 ലേറെ സൈനിക ശേഷിയുണ്ട്. ഐ.എസിനെ നേരിടാനെന്നായിരുന്നു പറഞ്ഞതെങ്കിലും ഐ.എസ് ഒന്നുമായിരുന്നില്ലെന്ന് നന്നായറിയുന്നത് യു.എസ് നേതൃത്വത്തിനുതന്നെ.
സാമ്പത്തികമായി, ഇറാെൻറ സമ്പദ്വ്യവസ്ഥ അതി ഗുരുതരാവസ്ഥയിലാണ്. കടുത്ത ഉപരോധങ്ങൾ വലച്ച രാജ്യത്ത് ഭരണകൂടത്തിനെതിരാണ് ജനവികാരം. യു.എസ് ആകട്ടെ, പ്രതിദിനം 1.30 കോടി ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട്- ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യം. മറ്റുള്ളവയെ പല കാരണം പറഞ്ഞ് തകർക്കുകയും പരമാവധി എണ്ണ ഉൽപാദിപ്പിച്ച് വിപണി പിടിക്കുകയും ചെയ്യുകയെന്ന തന്ത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.