ബഗ്ദാദ്: കിർകുകിലെ കുർദ് പെഷമർഗകളോട് ഞായറാഴ്ചക്കകം കീഴടങ്ങണമെന്നാവശ്യപ്പെട്ടതായി ഇറാഖ് സൈന്യം. അല്ലാത്തപക്ഷം കിർകുക് വിട്ടുപോകണമെന്നും അന്ത്യശാസനം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം സ്വയം നിർണയാവകാശത്തിനായി കുർദുകൾ ഹിതപരിശോധന നടത്തിയതിനെ തുടർന്നാണ് ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നം കൂടുതൽ രൂക്ഷമായത്.
എണ്ണ സമ്പന്ന മേഖലയായ കിർകുകിൽ ഇറാഖും കുർദുകളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അടുത്തിടെ െഎ.എസിനെതിരായ പോരാട്ടത്തിൽ ഇരുവിഭാഗവും യോജിച്ചിരുന്നു. 2014ലാണ് കുർദ് പെഷമർഗകൾ കിർകുക് അധീനതയിലാക്കിയത്. മേഖല പിടിച്ചെടുക്കാനായി കഴിഞ്ഞദിവസം ആയിരക്കണക്കിന് സൈനികരെ ഇറാഖ് സർക്കാർ വിന്യസിച്ചിരുന്നു. ആക്രമണം നേരിടാൻ കുർദുകളും സന്നദ്ധമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.