ബഗ്ദാദ്: ഇറാഖിൽ വിവിധ സ്ഥലങ്ങളിലുണ്ടായ ചാവേറാക്രമണങ്ങളിൽ 50േലറെ പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ ബഗ്ദാദിലും ദക്ഷിണ പ്രവിശ്യയിലെ ബസറയിലുമാണ് ആക്രമണങ്ങൾ നടന്നത്. ബസറയിലെ എണ്ണപ്പാടത്തിന് സമീപത്തെ ചെക്ക്പോസ്റ്റുകളിൽ വെള്ളിയാഴ്ചയുണ്ടായ ആക്രമണങ്ങളിൽ 33 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. റുമീല എന്ന ചെക്ക്പോസ്റ്റിലാണ് ആദ്യ ആക്രമണമുണ്ടായത്. പിന്നീട് ഇവിടെനിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരത്തുള്ള അൽസദ്റ ചെക്ക്പോസ്റ്റിലും ആക്രമണമുണ്ടായി.
ദക്ഷിണ ബഗ്ദാദിൽ രണ്ട് ആക്രമണങ്ങളിൽ 19 പേർ െകാല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ സുരക്ഷൈസനികരും ഉൾപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു. ഇറാഖിലെ മിക്ക പ്രദേശങ്ങളിലെയും നിയന്ത്രണം നഷ്ടമായ െഎ.എസ് സർക്കാർ നിയന്ത്രിത പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നത് വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.