ബഗ്ദാദ്: കൊടും വരൾച്ചയിൽ വെള്ളം വറ്റിയപ്പോൾ ഇറാഖിലെ മൂസിലിലെ അണക്കെട്ടിെൻറ അടി ത്തട്ടിൽനിന്ന് തെളിഞ്ഞുവന്നത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. മീതാനി സാമ്രാജ്യത്തി െൻറ ശേഷിപ്പാണ് ഈ കൊട്ടാരമെന്നാണ് ഗവേഷകർ കരുതുന്നത്. കെമുനെ എന്നാണ് ഗവേഷകർ കൊട്ടാരത്തിനു നൽകിയ പേര്.
കൊട്ടാരത്തിനുള്ളില്നിന്ന് ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ചിത്രങ്ങളും കണ്ടെത്തി. കൊട്ടാരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ലഭിച്ച ഏറ്റവും വലിയ പുരാവസ്തു പര്യവേക്ഷണമാണ് ഇതെന്ന് കുര്‍ദിസ്താനിലെ പുരാവസ്തു ഗവേഷകന് ഹസന് അഹ്മദ് ഖാസിം പറഞ്ഞു.
നദിയില്‍നിന്ന് 65 അടി ഉയരമാണ് കൊട്ടാരത്തിനുള്ളത്. മണ്‍കട്ടകള്‍കൊണ്ടുള്ള മേല്‍ക്കൂര കെട്ടിടത്തിെൻറ സന്തുലിതാവസ്ഥക്കായി പിന്നീട് നിര്‍മിച്ചതാണ്. രണ്ട് മീറ്ററോളം ഘനത്തിലുള്ള ചുമരുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.