കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ഇറാഖി എംബസിക്കുനേരെ െഎ.എസ് ഭീകരാക്രമണം. സംഭവമറിഞ്ഞയുടൻ സൈന്യം കുതിച്ചെത്തി എംബസിയിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നിസ്സാരപരിക്കേറ്റതല്ലാതെ ഇറാഖി നയതന്ത്രപ്രതിനിധികൾ സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ദാനിഷ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആക്രമികളെ സൈന്യം വെടിവെച്ചുെകാന്നു.
ആക്രമണം നടന്നത് എങ്ങനെയെന്നതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവും സൈനിക വൃത്തങ്ങളും നൽകുന്ന വിവരങ്ങളിൽ വൈരുധ്യമുണ്ട്. നാല് ആയുധധാരികൾ എംബസിയിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിച്ചതിനുപിന്നാലെ എംബസിക്കു സമീപം കാർബോംബ് സ്ഫോടനം നടന്നതായാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. ആക്രമണത്തിൽ നാലുപേർക്ക് പങ്കുള്ളതായി നജീബ് പറഞ്ഞു. എന്നാൽ, ഇറാഖി എംബസിക്കു സമീപം ചാവേർ പൊട്ടിത്തെറിക്കുകയായിരുെന്നന്നാണ് സുരക്ഷാസേന നൽകുന്ന വിവരം.
ആക്രമണത്തെതുടർന്ന് ഇൗ ഭാഗത്തുനിന്ന് സിവിലിയന്മാരെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. നാലുതവണ സ്ഫോടനം നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി വിദേശരാജ്യങ്ങളുടെ എംബസികളും നയതന്ത്രകാര്യാലയങ്ങളും ഉൾപ്പെടുന്ന മേഖലയാണിത്.അടുത്തിടെ നിരവധി ഭീകരാക്രമണങ്ങൾക്ക് രാജ്യം വേദിയായിരുന്നു. അതിൽ ഭൂരിഭാഗത്തിെൻറയും ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. രാജ്യത്ത് െഎ.എസിെൻറ സാന്നിധ്യം തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.