കാബൂൾ: അഫ്ഗാനിസ്താനിലെ കുനാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ 14 െഎ.എസ് ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാൻ ഒൗദ്യോഗിക സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. തീവ്രവാദആക്രമണത്തിന് പദ്ധതി തയാറാക്കാൻ ഇൗ പ്രവിശ്യയിൽ െഎ.എസ് നടത്തിയ കമാൻഡർ മീറ്റിങ്ങിലാണ് ഡ്രോൺ ആക്രമണം നടത്തിയതെന്നാണ് വിവരം. തലസ്ഥാനത്തുനിന്ന് അതിവിദൂരമായ ഇൗ പ്രദേശങ്ങൾ സർക്കാർ നിയന്ത്രണത്തിലല്ല. അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വക്താവ് ദൗലത്ത് വസീരി ആക്രമണം സ്ഥിരീകരിച്ചു.
എന്നാൽ, അമേരിക്കൻ സൈനികവൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. അതേസമയം, രാജ്യത്തെ നിയമജ്ഞനായ ഷഹസാദ് ഷഹീദ് ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ കൊല്ലപ്പെട്ടത് െഎ.എസ് ഭീകരരല്ലെന്നും സിവിലിയൻമാർ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, യു.എസ് പിന്തുണയോടെയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിെൻറ കനത്ത ആക്രമണത്തിനൊടുവിൽ റഖാ നഗരത്തിൽ നിന്ന് െഎ.എസ് പിൻവാങ്ങിയതായും റിപ്പോർട്ടുണ്ട്. നൂറിലധികം ഐ.എസ് ഭീകരർ കീഴടങ്ങുകയും ചെയ്തു. റഖായിൽ മാസങ്ങളായി കനത്ത പോരാട്ടം നടക്കുകയാണ്. എല്ലാ ഭീകരരും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം നഗരം വിട്ടതായാണ് റിപ്പോർട്ട്. എന്നാൽ, ഇവർ എവിടേക്കാണു കടന്നതെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.