ഡമസ്കസ്: ഭീകരസംഘടനയായ െഎ.എസിെൻറ സിറിയയിലെ അവസാന ശക്തികേന്ദ്രവും പിടിച് ചെടുത്തതായി യു.എസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് ( എസ്.ഡി.എഫ്).
െഎ.എസിെൻറ അവസാന ശക്തികേന്ദ്രം ബാഗൂസ് പിടിച്ചെടുത്ത ശേഷം സൈന്യം അവിടെ വിജയക്കൊടി നാട്ടി. പരാജയം സമ്മതിച്ച് െഎ.എസ് വക്താവ് അബൂ ഹസൻ അൽ മുജാഹിർ വിഡിയോ പുറത്തുവിട്ടു.
െഎ.എസ് തലവൻ അബൂബക്കർ ബഗ്ദാദിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നാലുവർഷം നീണ്ട പോരാട്ടത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ബാഗൂസിലെ െഎ.എസ് ഭീകരരെയും ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി കുർദിഷ് സേന നേതൃത്വം നൽകുന്ന എസ്.ഡി.എഫ് ഇൗ മാസമാണ് പോരാട്ടം തുടങ്ങിയത്. െഎ.എസിെൻറ ‘ഖിലാഫത്തി’നെ ഇന്മൂലനം ചെയ്തതായി സേന അവകാശപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ കഴിഞ്ഞ ആറുമാസത്തിനിടെ 630 സാധാരണക്കാർ കൊല്ലപ്പെട്ടതായി സംഭവം നിരീക്ഷിക്കുന്ന മനുഷ്യാവകാശ സംഘടന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.