ഗസ്സ സിറ്റി: ഗസ്സയിൽ രണ്ടാംദിവസവും തുടരുന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പ െട്ട ഫലസ്തീനികളുടെ എണ്ണം 21ആയി. 69 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഇസ്ലാമിക് ജിഹാദ് കമാൻഡറും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. വീട്ടിൽ ഉറങ്ങവെയാണ് ഇസ്ലാമിക് ജിഹാദ് കമാൻഡർ ബാഹ അൽഅത്തയും ഭാര്യയും കൊല്ലപ്പെട്ടത്. ആക്രമണം തുടരുന്ന സാഹചര്യത്തിൽ
ഗസ്സയിലെ പൊതുയിടങ്ങളിൽ ആളുകൾ കൂടിനിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. തെൽഅവീവിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി നൽകി. ഗസ്സയിൽ ഹമാസിെൻറ വളർച്ച തടയുന്നതിൽ നെതന്യാഹു സർക്കാർ പരാജയമായിരുന്നെന്ന് ആരോപണമുയർന്നിട്ടുണ്ട്. അതേസമയം, ആരുമായും ഏറ്റുമുട്ടലിനില്ലെന്നും ഇസ്രായേൽ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി.
ഗസ്സയിൽ നിന്ന് പ്രത്യാക്രമണമുണ്ടായാൽ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.‘‘ഞങ്ങൾ തിരിച്ചടിക്കുമെന്ന് അവർക്ക് നന്നായി അറിയാം. രണ്ടുവഴികളാണ് അവർക്ക് മുന്നിലുള്ളത്. ഒന്നുകിൽ റോക്കറ്റാക്രമണം അവസാനിപ്പിക്കുക, അതല്ലെങ്കിൽ ആക്രമണം ഏറ്റുവാങ്ങുക. സംഘർഷം അവസാനിപ്പിക്കാൻ ഈജിപ്ത് മധ്യസ്ഥശ്രമം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.