ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 2070 ജൂത കുടിയേറ്റ ഭവനങ്ങൾക്കുകൂടി ഇസ്രായേൽ അനുമതി നൽകി. 1262 ഭവനങ്ങളുടെ പ്രാഥമിക നടപടികൾക്കാണ് അനുമതിയെങ്കിൽ അവശേഷിച്ച 696 എണ്ണം ഉടൻ നിർമാണം ആരംഭിക്കും. യു.എസ് പ്രസിഡൻറായി ഡോണൾഡ് ട്രംപ് ചുമതലയേറ്റ് മാസങ്ങൾക്കിടെ വെസ്റ്റ് ബാങ്കിൽ നിയമവിരുദ്ധമായി നിർമിക്കുന്ന കെട്ടിടങ്ങളുടെ എണ്ണം ഇതോടെ 14,454 ആയി.
ട്രംപ് ഭരണകൂടം നൽകിവരുന്ന പരിധിവിട്ട പിന്തുണ മുതലെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഫലസ്തീൻ ഭൂമിയിൽ അധിനിവേശം തുടരുകയാണെന്ന് സന്നദ്ധ സംഘടന ‘പീസ് നൗ’ കുറ്റപ്പെടുത്തി. തുടർച്ചയായി ഫലസ്തീനികളെ ആട്ടിപ്പായിച്ച് കുടിയേറ്റ ഭവനങ്ങൾ നിർമിക്കുന്നതിനെതിരെ രാജ്യാന്തര കോടതിയിൽ യുദ്ധക്കുറ്റത്തിന് കേസ് നൽകാൻ നേരത്തെ ഫലസ്തീൻ സർക്കാർ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.