തെഹ്റാന്‍: ഇസ്രായേലിന്‍െറ ആണവായുധപ്പുരകള്‍ ലോകസമാധാനത്തിന് വലിയ ഭീഷണിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍നിന്ന് ഇറാനെ തടയണമെന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ആഹ്വാനത്തിന് മറുപടിയായാണ് ഇറാന്‍െറ പ്രതികരണം.
ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ക്കുശേഷമായിരുന്നു ഇറാനെതിരെ ട്രംപിന്‍െറ പരാമര്‍ശം. ഇസ്രായേല്‍ നേരിടുന്ന സുരക്ഷാപ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനം ഇറാന്‍െറ ആണവത്വരയാണെന്ന് ട്രംപ് പ്രസ്താവിക്കയുണ്ടായി. ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കാതിരിക്കാന്‍ പ്രതിരോധനടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം തുടര്‍ന്നു.
എന്നാല്‍, ട്രംപിന്‍െറയും നെതന്യാഹുവിന്‍െറയും പ്രസ്താവനകളെ ശുദ്ധവിഡ്ഢിത്തം എന്നാരോപിച്ച് ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ബഹ്റാം ഖാസിമി തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാത്ത ആണവശേഖരങ്ങള്‍ സ്വന്തമായുള്ള സയണിസ്റ്റ് ഭരണകൂടങ്ങളാണ് യഥാര്‍ഥ ഭീഷണിയെന്നും ഇസ്രായേലിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.