ധാക്ക: ശൈഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസ് നയിക്കുന്ന സർക്കാറിനെ അധികാരമേറ്റിയ ജൂലൈ- ആഗസ്റ്റ് ഭരണ അട്ടിമറിയെ ഇന്ത്യ നിരുപാധികം അംഗീകരിക്കണമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. സമീപകാല സംഭവങ്ങളെ തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധങ്ങൾ കൂടുതൽ വഷളാകുന്നതിനിടെയാണ് ഇടക്കാല സർക്കാറിലെ മന്ത്രി മഹ്ഫൂസ് ആലമിന്റെ പ്രതികരണം.
ഭരണ അട്ടിമറിയെ തീവ്രവാദപരവും ഹിന്ദു വിരുദ്ധവും ഇസ്ലാമിസ്റ്റുമായാണ് ഇന്ത്യൻ അധികൃതർ ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്നും അതിനുപകരം പുതിയ ബംഗ്ലാദേശ് യാഥാർഥ്യങ്ങളെ തിരിച്ചറിയാൻ മുന്നോട്ടുവരണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചു. മഹ്ഫൂസ് ആലം നയിക്കുന്ന പാർട്ടിയാണ് ശൈഖ് ഹസീനയുടെ അവാമി ലീഗ് സർക്കാറിനെതിരെ പ്രക്ഷോഭം നയിച്ചിരുന്നത്. അഞ്ചുതവണ പ്രധാനമന്ത്രിയായ ശൈഖ് ഹസീന ഒടുവിൽ പുറത്താക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയിരുന്നു. നൊബേൽ ജേതാവായ മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാറാണ് നിലവിൽ ഭരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.