ഇന്ത്യൻ ടൈലുകൾക്ക് കനത്ത തീരുവ ചുമത്തണമെന്ന് റിപ്പബ്ലിക്കൻ അംഗം

വാ​ഷി​ങ്ട​ൺ: യു.​എ​സ് ഇ​റ​ക്കു​മ​തി​ ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ സെ​റാ​മി​ക് ടൈ​ലു​ക​ൾ​ക്ക് ഉ​യ​ർ​ന്ന തീ​രു​വ ചു​മ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു.​എ​സ് കോ​ൺ​ഗ്ര​സി​ലെ റി​പ്പ​ബ്ലി​ക്ക​ൻ അം​ഗം ജോ​ൺ റോ​സ്. സെ​റാ​മി​ക് ടൈ​ൽ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്ത് തൊ​ഴി​ൽ ന​ഷ്ടം വ​രു​ത്തു​ക​യാ​ണെ​ന്നും യു.​എ​സ് സ്റ്റേ​റ്റാ​യ ടെ​ന്ന​സി​യി​ലെ നി​ർ​മാ​താ​ക്ക​ൾ​ക്ക് ആ​ഗോ​ള വി​പ​ണി​യി​ൽ മെ​ച്ച​പ്പെ​ട്ട പ്രാ​തി​നി​ധ്യം നേ​ടി​യെ​ടു​ക്കാ​നാ​ക​ണ​മെ​ന്നും ജോ​ൺ റോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​സി​ൽ 2013ൽ 3,44,000 ​ച​തു​ര​ശ്ര അ​ടി​യാ​യി​രു​ന്ന ഇ​ന്ത്യ​ൻ ടൈ​ൽ വി​ൽ​പ​ന 2023ലെ​ത്തു​മ്പോ​ൾ നാ​ലു​കോ​ടി ച​തു​ര​ശ്ര അ​ടി​യി​ലേ​റെ​യാ​യി ഉ​യ​ർ​ന്നെ​ന്ന് മ​റ്റൊ​രു കോ​ൺ​ഗ്ര​സ് അം​ഗം ടിം ​ബു​ർ​ക്കെ​റ്റും ചേ​ർ​ന്ന് ഒ​പ്പു​വെ​ച്ച ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - Republican lawmaker seeks to impose 'robust tariffs' on Indian ceramic tile imports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.