തെൽഅവീവ്: പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നേതൃത്വം നൽകുന്ന വലതുപക്ഷ മുന്നണിക ്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇസ്രായേലിൽ വീണ്ടും രാഷ്ട്രീയ പ്രതിസ ന്ധി. ഇവിടെ 99 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ, നെതന്യാഹുവിെൻറ ലികുഡ് പാർട്ടിക്ക് 36 സീറ്റ് ലഭിക്കുമെന്നാണ് സൂചന. ലികുഡ് സഖ്യകക്ഷികൾക്ക് 22 സീറ്റും ലഭിച്ചേക്കും. എന്നാലും 120 സീറ്റുകളുള്ള പാർലമെൻറിൽ ഭൂരിപക്ഷം ലഭിക്കാൻ മൂന്നു സീറ്റുകൾകൂടി വേണ്ടിവരും.
ഈ സാഹചര്യത്തിൽ എതിർകക്ഷിയായ ‘ബ്ലൂ ആൻഡ് വൈറ്റ്’ സഖ്യത്തിൽനിന്ന് കൂറുമാറ്റം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് ലികുഡ്. ഈ സഖ്യത്തിന് 33 സീറ്റുകൾ ലഭിച്ചേക്കും. ഏഴു സീറ്റ് ലഭിക്കാനിടയുള്ള ദേശീയ കക്ഷി ‘ഇസ്രായേൽ ബെയ്തനു പാർട്ടി’ ലികുഡ് സഖ്യത്തിൽ ചേരില്ലെന്ന് വ്യക്തമാക്കി.
ഇസ്രായേലിലെ അറബ് ന്യൂനപക്ഷങ്ങളുടെ ‘ദ ജോയൻറ് ലിസ്റ്റി’ന് 15 സീറ്റ് ലഭിച്ച് അവർ മൂന്നാമത്തെ വലിയ സഖ്യമായേക്കും. ആർക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ, ഒരു വർഷത്തിനകം ഇത് മൂന്നാം തവണയാണ് ഇസ്രായേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.