ബൈറൂത്: സിറിയയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളുൾപ്പെടെ 15 മരണം. 21 പേർക്ക് പരിക്കേറ്റു. ആറ് സാധാരണക്കാരും ഒമ്പത് സായുധ പോരാളികളുമാണ് മരിച്ചത്. സിറിയൻ പ്രസിഡൻറ് ബശ്ശാറുൽ അസദ് അനുകൂല, ഇറാൻ സൈനികരും ഹിസ്ബുല്ല പോരാളികളും തമ്പടിച്ച ഹുമുസിലെയും ഡമസ്കസിലെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു മിസൈലാക്രമണമെന്ന് യു.കെ കേന്ദ്രമായുള്ള സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡമസ്കസിന് സമീപം ഇറാനിയൻ െറവലൂഷനറി ഗാർഡ് തമ്പടിച്ച കേന്ദ്രങ്ങളും ജംറയ ഗവേഷണ കേന്ദ്രവും ഹുമുസിലെ സൈനിക വ്യോമതാവളവുമാണ് ആക്രമിച്ചത്. ഇറാനിൽനിന്നുള്ള സായുധ പോരാളികളെയും ഹിസ്ബുല്ല അംഗങ്ങളെയും വിന്യസിച്ച സ്ഥലങ്ങളാണിത്.
കൊല്ലപ്പെട്ട പോരാളികളിൽ ഒരാൾ സിറിയക്കാരനും മറ്റുള്ളവർ ഇറാൻ, ലബനാൻ സ്വദേശികളുമാണെന്ന് സിറിയൻ മനുഷ്യാവകാശ കേന്ദ്രം തലവൻ റമി അബ്ദുറഹ്മാൻ പറഞ്ഞു. നാലു സാധാരണക്കാർ മരിച്ചതായി നേരത്തേ സിറിയൻ ഔദ്യോഗിക വാർത്ത ഏജൻസി ‘സന’ റിപ്പോർട്ട് ചെയ്തിരുന്നു. ലബനീസ് വ്യോമമേഖല വഴി സിറിയൻ സേന തിരിച്ചടിച്ചതായും സന അറിയിച്ചു.
ഹുമുസിലെയും ഡമസ്കസിെൻറ പ്രാന്തപ്രദേശങ്ങളിലെയും സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണമെന്നും ഏജൻസി സ്ഥിരീകരിച്ചു. ഡമസ്കസിന് തെക്ക് സഹ്നയയിലാണ് നാലുപേർ മരിച്ചതെന്ന് ഔദ്യോഗിക ടി.വി ചാനൽ അൽ ഇഖ്ബാരിയ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.