പാരിസ്: െഎക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോയിൽനിന്ന് ഇസ്രായേലും യു.എസും ഒഴിയുന്നു. പുതുവർഷം മുതൽ ഇരുരാജ്യങ്ങളും സംഘടനയിലുണ്ടാവില്ല. പകരം, നിരീക്ഷകരായി തുടരും.
2011ൽ ഫലസ്തീന് പൂർണഅംഗത്വം നൽകാൻ യുനെസ്കോ തീരുമാനിച്ചതു മുതൽ സംഘടനയുമായി ഇസ്രായേലിെൻറ ബന്ധം വഷളായിരുന്നു. കഴിഞ്ഞ മേയിൽ കിഴക്കൻ ജറൂസലമിൽ ഇസ്രായേൽ നടത്തിയ അധിനിവേശത്തിനെതിരെ യുനെസ്കോ നിലപാട് സ്വീകരിച്ചതും ജൂലൈയിൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിന് ലോക പൈതൃക പദവി നൽകാനുള്ള സംഘടനയുടെ തീരുമാനവും ഇസ്രായേലിന് തിരിച്ചടിയായി.
തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സംഘടനയിൽനിന്ന് പിൻവാങ്ങുന്നതായി കാണിച്ച് ഇസ്രായേലും യു.എസും നോട്ടീസ് നൽകിയത്. ഇസ്രായേൽ നടപടിയിൽ യുനെസ്േകാ ഡയറക്ടർ ജനറൽ ഒാദ്രെ അസൂലെ ഖേദം പ്രകടിപ്പിച്ചു. ഭിന്നതകൾ സംഘടനയുടെ പുറത്തല്ല അകത്താണ് പരിഹരിക്കേണ്ടതെന്ന് അസൂലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.