ജറൂസലം: അഴിമതിയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. തുടർച്ചയായി അഞ്ചാം തവണയാണ് നെതന്യാഹുവിനെ ചോദ്യം ചെയ്യുന്നത്. എന്നാൽ, ഇക്കാര്യം ഇസ്രായേൽ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേൽ ബിസിനസുകാരിൽനിന്നും ഹോളിവുഡ് നിർമാതാവ് ആർനൻ മിൽഷൺ ഉൾപ്പെടെയുള്ള സമ്പന്നരിൽ നിന്നും കോടിക്കണക്കിന് രൂപ വിലവരുന്ന ആഡംബര സമ്മാനങ്ങൾ കൈപ്പറ്റിയെന്നാണ് നെതന്യാഹുവിനെതിരായ ആരോപണങ്ങളിൽ ഒന്ന്.
കഴിഞ്ഞ സെപ്റ്റംബറിൽ മിൽഷണെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നെതന്യാഹുവിെൻറ ഉറ്റസുഹൃത്താണ് അദ്ദേഹം. തനിക്ക് അനുകൂലമായ വാർത്തകൾ നൽകുന്നതിന് തെൽഅവീവിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്രായേൽ പത്രം യിദ്യോത് അഹ്റനോതുമായി രഹസ്യധാരണയുണ്ടാക്കിയെന്നാണ് മറ്റൊരാരോപണം. ആരോപണങ്ങൾ നെതന്യാഹു ആവർത്തിച്ച് നിഷേധിച്ചിരുന്നു. രാഷ്ട്രീയ എതിരാളികൾ തെൻറ പ്രതിച്ഛായ തകർക്കാൻ മെനഞ്ഞുണ്ടാക്കിയ കഥകളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.