റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിൽ ഫലസ്തീൻ ബാലനെ ഇസ്രായേൽസേന വെടിവെച്ചുകൊന്നു. 17കാരനായ മുസ്അബ് ഫിറാസ് അൽതമീമിയാണ് റാമല്ലയുടെ പ്രാന്തപ്രദേശമായ ദെയ്ർ നിദാമിൽ സൈന്യവുമായി ഉണ്ടായ സംഘർഷത്തിനിടെ വധിക്കപ്പെട്ടത്. കഴുത്തിനാണ് സൈന്യം വെടിവെച്ചതെന്നും ഉടൻ റാമല്ലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നുവെന്നും സർക്കാർ വക്താവ് മാരിയ അഖ്റ പറഞ്ഞു. തമീമിയുടെ പക്കൽ തോക്കുണ്ടായിരുന്നുവെന്നാണ് സൈനികവിശദീകരണം.
ബാലെൻറ കുടുംബത്തെ ഏറെയായി ഇസ്രായേൽ സൈന്യം വേട്ടയാടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതേ കുടുംബത്തിലെ ബാലനെ അടുത്തിടെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ റെയ്ഡിനെത്തിയ ഇസ്രായേൽ സൈന്യത്തിനെതിരെ നാട്ടുകാർ സംഘടിച്ചതിനിടെയാണ് ബാലനെ സൈന്യം വെടിവെച്ചുകൊന്നത്. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അംഗീകരിച്ചശേഷം ഇതുവരെ 16 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. 2018ൽ ആദ്യമായി കൊല്ലപ്പെടുന്ന ഫലസ്തീൻ ബാലനാണ് മുസ്അബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.