ഡമസ്കസ്: സിറിയയിലെ ഇറാെൻറ സൈനികകേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. ബുധനാഴ്ച അർധരാത്രി അധിനിവിഷ്ട ജൂലാൻ കുന്നുകളിലെ തങ്ങളുടെ സൈനികർക്കുനേരെ ഇറാൻ മിസൈൽ ആക്രമണത്തിെൻറ തിരിച്ചടിയായാണിതെന്ന് ഇസ്രായേൽ വ്യക്തമാക്കി.
റോക്കറ്റിെൻറ ഉറവിടങ്ങളും ആയുധസംഭരണ കേന്ദ്രങ്ങളും ഇൻറലിജൻസ് സംവിധാനങ്ങളും സൈനിക വാഹനങ്ങളും മറ്റും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈനിക വക്താവ് ജോനാഥൻ കോൺക്രിക്സ് പറഞ്ഞു. ഏതാണ്ട് ഇറാെൻറ എല്ലാ സൈനികതാവളങ്ങളും തകർത്തതായി ഇസ്രായേൽ പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ പറഞ്ഞു. ഏതാനും സിറിയൻ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചതായും ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേൽ ആക്രമണത്തിൽ മൂന്നുപേർ െകാല്ലപ്പെട്ടതായി സിറിയൻ സൈന്യം അറിയിച്ചു.
ഇസ്രായേൽ സൈന്യം സിറിയയിലെ റഡാര്‍ സ്റ്റേഷനുകൾ, പ്രതിരോധ കേന്ദ്രങ്ങൾ, ആയുധ സംഭരണികള്‍ എന്നിവ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി സിറിയന്‍ വാർത്ത ഏജൻസി സന റിപ്പോർട്ട് ചെയ്തു. ഇറാന് വിക്ഷേപിച്ച 20ഓളം ഗ്രാഡ്, ഫജര്‍ റോക്കറ്റുകള്‍ തങ്ങളുടെ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ജൂലാൻ കുന്നുകളിലേക്ക് സിറിയയിൽനിന്ന് ഇറാൻ നേരിട്ട് മിസൈൽ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. അർധരാത്രി 20ഒാളം റോക്കറ്റുകളാണ് ഇസ്രായേലിെന ലക്ഷ്യം വെച്ചതത്രെ. ഏപ്രിലിൽ ഹിംസ് പ്രവിശ്യക്കടുത്ത വ്യോമതാവളം ഇറാൻ ആക്രമിച്ചിരുന്നു.
ഫെബ്രുവരിയിൽ ഇസ്രായേലി യുദ്ധവിമാനം സിറിയൻ സൈന്യം വെടിവെച്ചിട്ടു. കഴിഞ്ഞ വർഷങ്ങളിൽ സിറിയക്കുേനെര നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട് ഇസ്രായേൽ. ഇരുരാജ്യങ്ങളും സാേങ്കതികമായി യുദ്ധപ്രഖ്യാപനത്തിലാണ്. ആക്രമണത്തെക്കുറിച്ച് റഷ്യക്ക് വിവരം നൽകിയതായും കോൺക്രിക്സ് കൂട്ടിച്ചേർത്തു. റഷ്യയും ഇറാനും ബശ്ശാർ സൈന്യത്തിെൻറ സഖ്യചേരികളാണ്. സംഭവത്തെ കുറിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.