ഷാർലത്​സ്​വിൽ ആക്രമണം: വിമർശനം ഏറ്റുവാങ്ങി ​നെതന്യാഹു

ജറൂസലം: ഷാർലത്​സ്​വിൽ ആക്രമണത്തിൽ ട്രംപി​​െൻറ വംശീയ ചായ്​വുള്ള പ്രതികരണത്തോട്​ മൗനം പാലിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരിൽ പ്രതിഷേധം കനക്കുന്നു. സാധാരണ നിലയിൽ സെമിറ്റിക്​ വിരുദ്ധതക്കെതിരിൽ പെ​​െട്ടന്ന്​ പ്രതികരണവുമായി എത്തുന്ന നെതന്യാഹു സംഭവം നടന്ന്​ മൂന്നു ദിവസങ്ങൾക്കുശേഷമാണ്​ വായ തുറന്നതെന്നും അതുതന്നെ എവിടെയും തൊടാതെയുള്ള പ്രസ്​താവനയാണെന്നും വിമർശകർ കുറ്റപ്പെടുത്ത​ുന്നു.

അതേസമയം, മുൻ യു.എസ്​ പ്രസിഡൻറുമാരായ സീനിയർ ബുഷും മകൻ ബുഷും സംഭവത്തെ അപലപിച്ച്​ രംഗത്തെത്തിയിട്ടുണ്ട്​. ഇത്​ വംശീയ ​​​ഭ്രാന്ത്​ ആണെന്നും സെമിറ്റിക്​ വിരുദ്ധവും വിദ്വേഷപരവുമാണെന്നും​  ഇരുവരും സംയുക്​തമായി പുറത്തുവിട്ട പ്രസ്​താവനയിൽ പറയുന്നു. വൈറ്റ്​ ഹൗസിലെ മുതിർന്ന നയതന്ത്രജ്ഞൻ സ്​റ്റീവ്​ ബാനനും വംശീയ അക്രമത്തെ അപലപിച്ചു.

വംശീയവാദികളെ കോമാളികൾ എന്നാണ്​ ബാനൻ വിശേഷിപ്പിച്ചത്​. ​നേരത്തേ ഡോണൾഡ്​ ട്രംപി​​​െൻറ തെരഞ്ഞെടുപ്പ്​ വിജയത്തിനുവേണ്ടി പണിയെടുത്ത വലതുപക്ഷക്കാരുടെ ചാനലായ ബ്രെയ്​വാർറ്റ്​ ന്യൂസി​​െൻറ മേധാവിയായിരുന്നു ബാനൻ. 

Tags:    
News Summary - Israel's Netanyahu Faces Criticism For Delayed Reaction To Charlottesville Rally-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.