ജറൂസലം: ഇസ്രായേലിനെ പിടിച്ചുലച്ച ടെലികോം അഴിമതി വിവാദത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വീണ്ടും ചോദ്യം ചെയ്തു. തനിക്ക് അനുകൂലമായി വാർത്തകൾ നൽകാമെന്ന കരാറിൽ ബെസഖ് ടെലികോം എന്ന കമ്പനിക്ക് ഇളവുകൾ അനുവദിച്ചുവെന്നാണ് കേസ്. സമാനമായ മൂന്നു പരാതികളാണ് നെതന്യാഹുവിനെതിരെ ഇസ്രായേൽ പൊലീസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച നെതന്യാഹുവിെൻറ ഒാഫിസിലെത്തിയ പൊലീസ് സംഘം അദ്ദേഹത്തെ ചോദ്യംചെയ്തു.
മൂന്നു കേസിലും കുറ്റം ചുമത്തിയിട്ടില്ല. ആദ്യ രണ്ടു കേസുകളിലും പ്രധാനമന്ത്രിക്കെതിരെ കുറ്റം ചുമത്താൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, പ്രോസിക്യൂട്ട് ചെയ്യണോയെന്നത് അറ്റോണി ജനറലുടെ തീരുമാനമാണ്.
നടപടിക്രമങ്ങൾ മാസങ്ങളെടുക്കുമെന്നതിനാൽ 2019ലെ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് വിലക്കുണ്ടാകാൻ സാധ്യതയില്ല. തനിക്കെതിരായ പൊലീസ് നടപടികൾ അനുകൂലമാക്കി തെരഞ്ഞെടുപ്പ് നേരിടാനുള്ള നീക്കം നെതന്യാഹു ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.