ടോേക്യാ: മൂന്നു വർഷമായി സിറിയയിലെ ജയിലിൽ തടവിലായിരുന്ന ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജുേമ്പയി യസൂദ (44) മോചിതനായി. ചൊവ്വാഴ്ച ജയിലിൽനിന്ന് മോചിപ്പിച്ച യസൂദയെ തുർക്കിയിലേക്കയച്ചു. ജയിൽമോചിതനായ യസൂദയെ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ അദ്ദേഹം തയാറായില്ല.
2015ലാണ് അൽഖാഇദയുമായി ബന്ധമുള്ള നുസ്റഫ്രണ്ട് എന്നറിയപ്പെട്ടിരുന്ന തീവ്രവാദസംഘം യസൂദയെ തട്ടിക്കൊണ്ടുപോയത്. 40 മാസം നീണ്ട ജയിൽജീവിതത്തിൽ ശാരീരികമായും മാനസികമായും െകാടിയപീഡനമാണ് അനുഭവിച്ചതെന്ന് യസൂദ പറഞ്ഞു. ഖത്തറും തുർക്കിയുമാണ് മോചനത്തിന് മാധ്യസ്ഥ്യം വഹിച്ചതെന്ന് ജപ്പാൻ അറിയിച്ചു. 2004ൽ ഇറാഖും യസൂദയെ ബന്ദിയാക്കിയിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.