ടോക്യോ: ജപ്പാൻ ഹിരോഷിമ ദുരന്തത്തിെൻറ 72ാം വാർഷികം ആചരിച്ചു. ആണവനിരോധന കരാറിൽ ഒപ്പുവെക്കുന്നതിെൻറ ഭാഗമായി യു.എൻ രക്ഷാസമിതി അവതരിപ്പിച്ച പ്രമേയത്തിൽ ബ്രിട്ടൻ, യു.എസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഒപ്പുവെക്കാത്ത പശ്ചാത്തലത്തിലാണ് ജപ്പാൻ ജനത ദുരന്തസ്മരണകൾ പുതുക്കുന്നത്.
വൻശക്തികൾ ആണവായുധ നിരോധന കരാറിൽ ഒപ്പുവെക്കുന്നതോടെ ആണവായുധങ്ങൾ ഇല്ലാത്ത ഒരു ലോകം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു. ആണവായുധങ്ങൾ കൈവശമില്ലാത്ത രാജ്യങ്ങൾ യു.എൻ ആണവ നിരോധന കരാറിനെ അംഗീകരിക്കുന്നുണ്ട്. എന്നാൽ, ആണവായുധങ്ങൾ കൈവശമുള്ള ഒമ്പതു രാജ്യങ്ങൾ കരാറിൽനിന്ന് മാറിനിൽക്കുകയാണെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥർ നിശിത വിമർശനമുയർത്തി. 1945ൽ രണ്ട് അണുബോംബാക്രമണങ്ങൾക്കാണ് ജപ്പാൻ ഇരയായത്. ആഗസ്റ്റ് ആറിന് ഹിരോഷിമയിലും ഒമ്പതിന് നാഗസാക്കിയിലും. ആക്രമണങ്ങളിൽ ഹിരോഷിമയിൽ 1,40,000വും നാഗസാക്കിയിൽ 74,000വും ആളുകൾ കൊല്ലപ്പെട്ടു. ആഗസ്റ്റ് 15ന് ജപ്പാൻ അമേരിക്കക്കു മുന്നിൽ കീഴടങ്ങിയതോെട രണ്ടാം ലോകയുദ്ധം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.