ടോക്യോ: അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാന്‍ പ്രധാനമന്ത്രിയാവാന്‍ ഷിന്‍സോ ആബെ. രണ്ടാം ലോകയുദ്ധസമയത്ത് ജപ്പാന്‍െറ ആക്രമണത്തോടെ ചരിത്രപ്രസിദ്ധമായ ഹാവായിലെ ഈ തുറമുഖ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചതായി ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈമാസം ആബെ അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്. പ്രസിഡന്‍റ് ബറാക് ഒബാമക്കൊപ്പമായിരിക്കും അദ്ദേഹം പേള്‍ ഹാര്‍ബറിലത്തെുക.
കഴിഞ്ഞ മേയില്‍ ഒബാമ ഹിരോഷിമ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഹവായ് സന്ദര്‍ശന തീരുമാനം വരുന്നത്. നേരത്തേ ആബെയുടെ ഹവായ് സന്ദര്‍ശനത്തിനുള്ള സാധ്യതകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. 1941 ഡിസംബര്‍ 7ന് ജപ്പാന്‍, യു.എസിലെ പ്രധാന തുറമുഖമായ പേള്‍ ഹാര്‍ബര്‍ ആക്രമിക്കുന്നതോടുകൂടിയാണ് അമേരിക്ക ജപ്പാനെ ആക്രമിക്കുന്നതും രണ്ടാം ലോകയുദ്ധത്തില്‍ ഇടപെടുന്നതും. ജപ്പാന്‍െറ അപ്രതീക്ഷിത ആക്രമണത്തില്‍ സൈന്യവും സിവിലിയന്മാരുമുള്‍പ്പെടെ 2400ഓളം പേരാണ് കൊല്ലപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.