േടാക്യോ: ആണവപദ്ധതികൾ ഉപേക്ഷിച്ചെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയ ഇപ്പോഴും വലിയ ഭീഷണിയാണെന്ന് ജപ്പാൻ. വാർഷിക പ്രതിരോധ അവലോകനത്തിലാണ് ജാപ്പനീസ് പ്രതിരോധമന്ത്രി സുനോരി ഒനോദരയുടെ വിലയിരുത്തൽ. കൊറിയൻ ഉപദ്വീപിൽ സംഘർഷങ്ങൾക്ക് അയവുവന്നതിനുശേഷമുള്ള ആദ്യ പ്രതിരോധ അവലോകനമാണിത്.
ചൈന വലിയ സൈനിക ശക്തിയായി ഉയർന്നുവരുകയാണെന്നും ഇത് ജപ്പാനടക്കമുള്ള അന്താരാഷ്ട്ര രാഷ്ട്രങ്ങൾക്ക് ഭീഷണിയാണെന്നും 2018ലെ പ്രതിരോധ ധവളപത്രത്തിൽ ചൂണ്ടിക്കാട്ടി.
ജൂൺ 12ന് സിംഗപ്പൂരിൽ ഉത്തര കൊറിയ-യു.എസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് മേഖലയിൽ സ്ഥിതിഗതികൾക്ക് അയവുവന്നത്. ഇൗ സാഹചര്യത്തിലും ഭീഷണി അവശേഷിക്കുന്നുണ്ടെന്നാണ് ജപ്പാെൻറ വിലയിരുത്തൽ.
ജപ്പാനിലെത്താൻ ശേഷിയുള്ള നൂറുകണക്കിന് മിസൈലുകൾ ഉത്തര കൊറിയയുടെ കൈവശമുണ്ട്. അതിനാൽ, മിസൈലുകളെ നിരീക്ഷിക്കാനായി 420 കോടി ഡോളർ ചെലവിൽ യു.എസ് റഡാർ സംവിധാനം സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.