ടോക്യോ: ജനസംഖ്യ പെരുപ്പവും സ്ഥലപരിമിതിയുമാണ് നമ്മുടെ കൊച്ചിക്ക് വെല്ലുവിളി. എന്നാൽ, നേർവിപരീതമാണ് ജപ്പാനിലെ കൊച്ചിയിലെ സ്ഥിതി. ജനസംഖ്യയിലെ ഇടിവ് ജപ്പാൻ പൊതുവിൽ നേരിടുന്ന വെല്ലുവിളിയാണ്. എന്നാൽ ‘കൊച്ചി’ പോലുള്ള നാട്ടിൻപുറങ്ങളിൽ അത് രൂക്ഷമാണ്. എത്രത്തോളമെന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻപോലും ആളില്ലാത്ത അവസ്ഥ. അസംബ്ലി മെംബർക്ക് സർക്കാർ 77,16,471 രൂപ (8,12,000 യെൻ) ശമ്പളം നൽകുന്നുണ്ട്. എന്നിട്ടും ആരും സ്ഥാനാർഥിയാവാനില്ലെന്നത് ജപ്പാനെ കുഴക്കുകയാണ്. വിഷയം രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനുതന്നെ വെല്ലുവിളിയായിരിക്കുകയാണെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ജപ്പാനിലെ ദക്ഷിണ ദ്വീപായ ഷികോകുവിലെ ഒരു പ്രവശ്യയാണ് (പ്രിഫക്ചർ) ആണ് കൊച്ചി. തലസ്ഥാന നഗരത്തിെൻറ പേരും കൊച്ചി. ഒരു നഗരമാണെന്നതൊഴിച്ചാൽ നമ്മുടെ കൊച്ചിയുമായി പേരിലേയുള്ളൂ സാമ്യം. നമ്മുടെ കൊച്ചിയോട് ഇവിടത്തുകാർ അസൂയപ്പെടുന്നുണ്ടാ വണം. കാരണം മറ്റൊന്നുമല്ല, ജനസംഖ്യ തന്നെ. 7,104.87 ചതുരശ്ര കിലോമീറ്ററാണ് കൊച്ചി പ്രിഫക്ചറിെൻറ വിസ്തീർണം. തലസ്ഥാനമായ കൊച്ചി 309.22 ച. കിലോമീറ്റർ വരും.
എന്നാൽ, ജനസാന്ദ്രത ച. കിലോമീറ്ററിൽ 1100 മാത്രം. നമ്മുടെ കൊച്ചിയിൽ, ച. കിലോമീറ്ററിൽ 6340 ആണ്. 1960കൾക്കു ശേഷമാണ് ഇവിടത്തെ പലഗ്രാമങ്ങളിലും ജനസംഖ്യ ഗണ്യമായി ഇടിഞ്ഞത്. ഒകാവ എന്ന ഗ്രാമത്തിൽ 1960കളിൽ 4100 ആയിരുന്നു ജനസംഖ്യ. എന്നാൽ, ഇന്ന് 396 ആണ്. ഇതിൽ 171 പേരുടെ പ്രായം 65ന് മുകളിലാണ്. ജപ്പാനിലെ ജീവിതച്ചെലവ് കണക്കാക്കുേമ്പാൾ, തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികൾക്ക് നൽകുന്ന പ്രതിഫലം കൂടുതലല്ല.
എന്നാൽ, പ്രതിഫലത്തിലെ കുറവ് മാത്രമല്ല സ്ഥാനാർഥികളെ കുഴക്കുന്നത്. സ്ഥാനം ഏറ്റെടുത്താൽ എല്ലാ പണികളും സ്വന്തം നിലക്ക് ചെയ്യേണ്ടിവരും എന്നതുകൂടിയാണ്. പ്രതിസന്ധിമൂലം ഒകാവയടക്കം, ജനസംഖ്യ വളരെ കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു രീതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആലോചന ജപ്പാൻ തുടങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.