ടോക്യോ: ഉച്ചഭക്ഷണത്തിന് അനുവദിച്ച സമയത്തിന് മൂന്നു മിനിറ്റു മുമ്പ് ഇറങ്ങിയ ജീവനക്കാരെൻറ ശമ്പളത്തിൽ കുറവുവരുത്തി ജപ്പാൻ കമ്പനി. ഏഴ് മാസത്തിനിടെ 26 തവണ ജീവനക്കാരൻ മൂന്ന് മിനിറ്റ് നേരത്തെ ഉച്ചഭക്ഷണത്തിന് പോയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൊബെ എന്ന പ്രദേശത്ത് വാട്ടർ വർക്സ് ബ്യൂറോയിൽ ജോലിചെയ്യുന്ന 64കാരൻ കമ്പനി നിയമം ലംഘിച്ചെന്നാണ് വാദം.
കമ്പനിയിൽ ഉച്ചക്ക് 12 മുതൽ ഒരുമണി വരെയാണ് ജീവനക്കാർക്ക് അനുവദിക്കപ്പെട്ട ഉച്ചഭക്ഷണ സമയം. തുടർച്ചയായി മൂന്ന് മിനിറ്റ് നേരത്തെ ഇറങ്ങിയ ജീവനക്കാരൻ ആറ് മാസത്തിനിടെ 55 മണിക്കൂർ നഷ്ടപ്പെടുത്തിയെന്നാണ് കമ്പനി കണക്കാക്കിയത്. സംഭവം ജപ്പാനിലെ സമൂഹ മാധ്യമങ്ങളിൽ ശക്തമായ വിമർശനം ഉയർത്തി.
‘ജീവനക്കാർക്ക് മൂത്രമൊഴിക്കാൻ പോലും കഴിയാതായോ?’ എന്നായിരുന്നു ട്വീറ്റുകളിലൊന്ന്.ജപ്പാനിലെ തൊഴിൽ സംസ്കാരം മറ്റ് രാജ്യങ്ങളിൽനിന്ന് തീർത്തും വിഭിന്നമാണ്. ഉച്ചഭക്ഷണം സ്വന്തം ഇരിപ്പിടത്തിൽതന്നെ കഴിക്കുകയും അധികസമയം ജോലിചെയ്യുകയുമാണ് രീതി. അധികസമയം ജോലിയെടുത്ത് മരണം വരെ സംഭവിച്ച റിപ്പോർട്ടുകളുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.