ടോക്കിയോ: ആസ്ട്രേലിയൻ പാർലമെൻറ് സമ്മേളനത്തിനിടെ കുഞ്ഞിനെ മുലയൂട്ടുന്ന എം.പിയുെട വാർത്തകൾ ലോകം മുഴുവൻ സ്വീകരിക്കപ്പെട്ടതിെൻറ അലെയാലി അടങ്ങും മുെമ്പ ൈകക്കുഞ്ഞുമായി നഗരസഭാ യോഗത്തിനെത്തിയ ജപ്പാനിലെ അംഗത്തെ ചേംബറിൽ കയറാൻ അനുവദിച്ചില്ല.
കൈക്കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിെനത്തിയ അംഗത്തോട് ചേംബറിൽ നിന്ന് പുറത്തുപോകണമെന്നാണ് മറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടത്. യുക ഒകാറ്റയാണ് ഏഴുമാസം പ്രായമുള്ള മകനെയുമായി തെക്കൻ കുമാമോടൊ സിറ്റി നഗരസഭയിലെത്തിയത്. എന്നാൽ മറ്റ് അംഗങ്ങൾ അവരോട് പുറത്തു പോകാൻ ആവശ്യപ്പെടുകയായിരുന്നു.
നിയമ പ്രകാരം, അംഗങ്ങൾക്കും സ്റ്റാഫംഗങ്ങൾക്കും സിറ്റി ഉദ്യോഗസ്ഥർക്കും മാത്രമേ സഭയിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. അതിനാലാണ് കുഞ്ഞിനെയുമായി എത്തിയ അംഗത്തോട് പുറത്തുപോകാൻ ആവശ്യെപ്പട്ടതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 40 മിനുേട്ടാളം സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്തു. തുടർന്ന് കുഞ്ഞിനെ സുഹൃത്തിെൻറ കൈയിലേൽപ്പിച്ച് ഒകാറ്റ തിരികെ സഭയിലെത്തുകയായിരുന്നു.
സ്ത്രീ സൗഹൃദമായ തൊഴിലവസരം സൃഷ്ടിക്കണമെന്ന് സഭാധ്യക്ഷനോട് താൻ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ കൂടെ കൊണ്ടു വരുന്നതിന് അനുവദിക്കുകയോ ഡേ കെയർ സൗകര്യം നൽകുകയോ വേണമെന്നും അഭ്യർഥിച്ചിരുന്നു. എന്നാൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായില്ല. തുടർന്നാണ് ഏഴുമാസം പ്രായമായ കുഞ്ഞിനെ നഗരസഭയിൽ കൊണ്ടുവരാൻ തീരുമാനിച്ചത്. കുഞ്ഞില്ലാതെ വന്ന് കാര്യം പറയുേമ്പാൾ അതിെൻറ ഗൗരവം ആരും ഉൾക്കൊള്ളുന്നില്ലെന്നും അതിനാലാണ് കുട്ടിയുമായി നഗരസഭയിലെത്തിയതെന്നും അവർ പറഞ്ഞു.
അംഗങ്ങൾക്ക് കുഞ്ഞുങ്ങളെയും കൊണ്ട് യോഗത്തിൽ പെങ്കടുക്കാനുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിക്കുമെന്ന് സഭാധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.
ജപാനിൽ സ്ത്രീകൾ വിവാഹിതരാവുകയോ പ്രസവിക്കുകയോ ചെയ്താൽ ജോലി ഉപേക്ഷിക്കുകയാണ് പതിവ്. പ്രസവ ശേഷവും സ്ത്രീകൾ ജോലിയിൽ തുടരുന്നതിന് വേണ്ടി ഷിൻസൊ ആബെ സർക്കാർ വർഷങ്ങളായി ശ്രമം നടത്തുന്നുണ്ടെങ്കിലും രാജ്യത്തെ ലിംഗ അസമത്വം മൂലം വിജയം ൈകവരിക്കാനായിട്ടില്ല. ലിംഗ സമത്വത്തെ സംബന്ധിച്ച് ഇക്കണോമിക് ഫോറം നടത്തിയ സർവേയിൽ 144 രാജ്യങ്ങളിൽ 114ാമതാണ് ജപ്പാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.