റിയാദിൽ ജെറ്റ്​ എയർവേയ്​സ്​ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി

റിയാദ്​: റിയാദിൽ നിന്ന്​ മുംബൈയിലേക്ക്​ യാത്രതിരിച്ച ജെറ്റ്​ എയർവേയ്​സ്​ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി. ടേക്ക്​ ഒാഫിനിടെയായിരുന്നു വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറിയതെന്ന്​ ജെറ്റ്​ എയർവേയ്​സ്​ അറിയിച്ചു.

142 യാത്രക്കാരും ഏഴ്​ ജീവനക്കാരുമായി റിയാദിൽ നിന്ന്​ മുംബൈയിലേക്ക്​ വരേണ്ടിയിരുന്ന 9W523 വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറിയതായി ജെറ്റ്​ എയർവേയ്​സ്​ ട്വിറ്ററിൽ കുറിച്ചു. മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിന്​ പുറത്തെത്തിച്ചതായും ജെറ്റ്​ എയർവേയ്​സ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കി. 

പൈലറ്റി​​​െൻറ പിഴവാണ്​ വിമാനം റൺവേയിൽ നിന്ന്​ തെന്നാൻ കാരണമെന്ന്​ റിപ്പോർട്ടുകളുണ്ട്​. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജെറ്റ്​ എയർവേയ്​സ്​ വ്യക്​തമാക്കി. യാത്രക്കാർക്ക്​ മുംബൈയിലെത്താനായി മറ്റ്​ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്​. ഇപ്പോൾ യാത്രക്കാരെ സുരക്ഷിതമായി ഹോട്ടലിൽ താമസിപ്പിച്ചിട്ടുണ്ടെന്നും ജെറ്റ്​ എയർവേയ്​സ്​ അറിയിച്ചു.

Tags:    
News Summary - Jet Airways flight with 142 passengers and seven crew members overshoots runway in Riyadh, no casualties reported-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.