ഇസ്ലാമാബാദ്: കശ്മീർ പ്രശ്നത്തിന് യു.എൻ രക്ഷാസമിതി പ്രമേയമനുസരിച്ചുള്ള സമാധാനപരമായ പരിഹാരം ആവശ്യമാെണന്ന് ആറു രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന.
ആഗോള -പ്രാദേശിക തലങ്ങളിലെ സമാധാനത്തിനും സുസ്ഥിരതക്കും ഇത് അനിവാര്യമാണെന്നും റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ ഒപ്പുവെച്ച പ്രസ്താവനയിൽ പറയുന്നു.
അഫ്ഗാനിസ്താൻ, ചൈന, ഇറാൻ, റഷ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ പാർലമെൻറ് സ്പീക്കർമാരുടെ ദ്വിദിന യോഗത്തിലാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. പാകിസ്താൻ ആതിഥേയത്വം വഹിച്ച യോഗം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. എന്നാൽ, യോഗത്തിൽ പെങ്കടുത്തവർക്കിടയിൽ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.